സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 2024-25

2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച നടത്തപ്പെട്ടു. രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9.15മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ക്ലാസ് ടീച്ചേഴ്സ് പുതുതായി എത്തിയ കുട്ടികളെ അവരവരുടെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോവുകയും ശേഷം നവാഗതരെ സ്കൂളിലേക്ക് എതിരേൽക്കുകയും ചെയ്തു. . ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. . എട്ടിലെയും ഒൻപതിലേയും കൂട്ടുകാർ എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .എല്ലാ കുട്ടികൾ ക്കും മധു രം വിതരണം ചെയ്തു


പരിസ്ഥിതി ദിനം

എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി.വൃക്ഷത്തൈ നട്ടു .

പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന മത്സരം

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസിലാക്കി നൽകുന്നതിനായി പോസ്റ്റർ രചന മത്സരങ്ങൾ നടത്തപ്പെട്ടു, save water, save life എന്ന വിഷയത്തിൽ പെയിന്റിംഗ് മത്സരവും നടത്തി .


ലിറ്റിൽ കൈറ്റ്സ് പ്രേവേശന പരീക്ഷ

2024-25 അധ്യയന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കണ്ടെത്തുവാനുള്ള സ്ക്രീനിംഗ് ടെസ്റ്റ് സ്കൂൾ ഐ.റ്റി ലാബിൽ നടന്നു. 85 കുട്ടികളാണ് പ്രേവേശന പരീക്ഷയിൽ പങ്കെടുത്തത

Little kites preliminary exam





തനത് പ്രവർത്തനം 2025

തനത് പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ കുട്ടികൾ ഡിസംബർ അഞ്ചാം തീയതി ഗവൺമെന്റ് എൽപിഎസ് പൊത്താപ്പള്ളി സ്കൂളിൽ നാലാം ക്ലാസിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ ബേസിക്, അനിമേഷൻ ,

തനത് പ്രവർത്തനം

പ്രോഗ്രാമിങ്, റോബോട്ടിക്സ് ഇവയിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു .




റോബോട്ടിക് ഫെസ്റ്റ് 2025

2025 ജനുവരി 29നു സസെന്റ് തോമസ് ഹൈ സ്ക്കൂൾളിലെ

റോബോട്ടിക് ഫെസ്റ്റ് ഐ .റ്റി ലാബിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. ഹെഡ് മിസ്ട്രസ് ജയ മോൾ ടീച്ചർ ഉദ്‌ഘാടനം നിർവ്വഹിച്ചു. 8, 9ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. സ്മാർട്ട് ഡസ്ട് ബിൻ,ടോൾ ഗേറ്റ് ,ഡാൻസിങ് ലൈറ്റ് എന്നിവയൊക്കെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക് ഫെസ്റ്റിനായി തയ്യാറാക്കി.സ്കൂളിലെ മറ്റ് കുട്ടികൾക്കായി പ്രദർശനം നടത്തുകയും ചെയ്തു.

ROBOTICS FEST