സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/പരിസ്ഥിതി ഒരൂ പൂന൪വിചിന്തനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ഒരൂ പൂന൪വിചിന്തനം

പ്രകൃതി നമ്മുടെ അമ്മയാണ് നമ്മുടെ പൂർവികർ പ്രകൃതിയെ ആദരിക്കുകയും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു'സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ നദികൾ പക്ഷികൾ വൃക്ഷങ്ങൾ എന്നു വേണ്ട പ്രകൃതിയിലെ ഓരോ പുൽകൊടിക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പങ്കു വഹിക്കുന്നുണ്ടെന്ന് ആദിമ മനുഷ്യൻ മനസ്സിലാക്കിയിരുന്നു അങ്ങനെയായപ്പോൾ ജീവിക്കാനുള്ള മാർഗ്ഗവും പ്രകൃതി ഒരുക്കി കൊടുത്തു. ദൈവം മനുഷ്യന് നൽകിയ സമ്മാനങ്ങളിൽ ഏറ്റവും അമൂല്യമായ ഒന്നാണ് പ്രകൃതി പണ്ട് മനുഷ്യന് പ്രകൃതിയെ സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളു. നിഷ്കളങ്കമായ അവരുടെ കാലത്തിൽ നിന്നും തൻ്റെ ബുദ്ധി ഉപയോഗിച്ച് മനുഷ്യൻ ബഹിരാകാശത്ത് എത്തിയ കാലത്തിനുളളിൽ എവിടെയോ വച്ച് പ്രകൃതിയുടെ താളം തെറ്റി.

ഇന്ന് മനുഷ്യന് വിവേചനബുദ്ധി നഷ്ടമായിരിക്കുന്നു 'അവൻ്റെ അതിക്രമത്തിനും ക്രൂര തെക്കും ബലിയാടാവുന്നത് പ്രകൃതിയും അതിലെ ജീവജാലങ്ങളും ആണ്. ഭൂമി മനുഷ്യന് മാത്രമുള്ളതെന്നാണ് അവൻ്റെ ചിന്ത അത് തെറ്റാണ്.ഈ പ്രകൃതി മനുഷ്യന് മാത്രമുള്ളതല്ല എല്ലാ ജീവജാലങ്ങൾക്കും ഇതിൽ അവകാശമുണ്ട്.പലപ്പോഴും ഇത് മറക്കുകയാണ് സ്വാർത്ഥനായ മനുഷ്യൻ.പച്ചപ്പു നിറഞ്ഞ താഴ് വാരങ്ങളും ഹരിതഭംഗിയാർന്ന കാടുകളും മലകളും ശുദ്ധതയുള്ള നദികളും മനുഷ്യൻ്റെ ക്രൂരതകളാൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു കോൺക്രീറ്റ് വനങ്ങളും കരിങ്കൽ മാഫിയകളും മാലിന്യങ്ങൾ നിറഞ്ഞ നദികളും മനുഷ്യൻ്റെ സ്വാർത്ഥതയ്ക്കുള്ള ഇന്നിൻ്റെ തെളിവുകളാണ്. "വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ല ത്ര" എന്ന ചൊല്ല് നമുക്ക് കാട്ടിത്തരുന്നത് നദികളുടെയും ജലാശയങ്ങളുടെയും മാലിന്യം നിറഞ്ഞ മുഖമാണ്

'അത് കൊണ്ട് ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കുക (പകൃതിയുടെ താളം കൈവിടാതിരിക്കുക അറിയുക നാം നമ്മുടെ തന്നെ അന്തകരാകാതിരിക്കുക ' ഇന്ന് നാം അനുഭവിക്കുന്ന എല്ലാ വിപത്തുകൾക്കും കാരണം നാമും നമ്മുടെ ചെയ്തികളുമാണെന്ന് മനസ്സിലാക്കുക. ഓർക്കുക "വിതച്ച തേ കൊയ്യു"

'

മീനാക്ഷി ജെ
7 A സെൻ്റ തോമസ് എച്ച് എസ്സ് എസ്സ് കാ൪ത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം