സെന്റ്.തെരേസാസ് യു.പി.എസ്. മാണിക്കപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്കം ആയിരുന്ന ഒരു കാലം കേരള സമൂഹത്തിനു പണ്ട് ഉണ്ടായിരുന്നു. അവിടെനിന്നും പല മഹാരഥന്മാർ പിറവി കൊണ്ട് വിദ്യ അഭ്യസിച്ചു. വിദ്യ അഭ്യസിപ്പിച്ചു ജനങ്ങളെ സാക്ഷരതയുടെ പാത യിൽ കൈപിടിച്ചു കയറ്റുകയായിരുന്നു. മാണിക്കപുരത്തെ സംബന്ധിച്ചിടത്തോളം വിദ്യാ ഭ്യാസ തലത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതിൽ സെയിന്റ് തെരേസ്സാ സ്കൂൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1940-ൽ പ്രദേശത്ത് വന്നു ചേർന്ന ക്രിസ്ത്യൻ മിഷണിമാർ നാട്ടു കാരുടെ സഹായത്തോടെ മാണിക്യപുരത്ത് വിദ്യാഭ്യാസത്തിന് അടിത്തറപാകി. 1950-നു മുമ്പ് മാണിക്യപുരം ജംഗ്ഷനോട് ചേർന്ന് കുരിശടിയ്ക്ക് സമീപം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു സെയിന്റ് തെരേസ്സാ യു.പി. സ്കൂൾ. കുറച്ചു കുട്ടി കളും നാമമാത്രമായ അധ്യാപകരും മാത്രമാണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. സ്കൂൾ സ്ഥാപിതമായമ്പോൾ ആദ്യം 2-ാം തലംവരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാഭ്യാസത്തിൽ അഭിവൃദ്ധിനേടാൻ തല്പരരായികണ്ട് അന്നത്തെ കുട്ടി കൾക്കായി 1/06/1950-ൽ സെയിന്റ് തെരേസ്സാ സ്കൂളിനെ അപ്പർ പ്രൈമറി സ്കൂളായി രൂപകല്പന ചെയ്യുകയായിരുന്നു. ആദ്യകാലങ്ങളിൽ ഘട്ടം ഘട്ടമായിട്ടായിരുന്നു ക്ലാസ്സു കൾ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപ കൻ ആനാട് പോറ്റി സാർ ആയിരുന്നു. സ്കൂളിലേയ്ക്ക് പ്രവേശനം നേടിയ ആദ്യ പഠിതാവ് പൊന്നുമുത്തൻ നാടാർ ആയിരുന്നു. 1950 ജൂലൈ 3-ാം തീയതി ആണ് സെയിന്റ് തെരേസ്സാ എന്ന പേര് ഈ സ്കൂളിന് നൽകപ്പെട്ടത്. നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയുടെ കീഴിലാണ് ഈ വിദ്യാ ലയം പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായ റൈറ്റ് റവ. ഡോ. വിൻസെന്റ് സാമുവേൽ പിതാവാണ് ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി. കോ-ഓപ്പറേറ്റ് മാനേ ജർ റവ. ഫാ. ജോസഫ് അനിലാണ്. ലോക്കൽ മാനേജർ ഫാദർ റൂബസ് ഫൈസ്ലിനാണ്. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ. ജോസ് സാറാണ്. കൂടാതെ മികവുറ്റ അധ്യാപകരുടെ ഒരു സംഘവും സ്കൂൾ പ്രവർത്തനങ്ങൾക്കായി ഒരു പ്യൂണിന്റെ സേവനവും ഈ വിദ്യാലയത്തിൽ ലഭ്യമാണ്. കേരള സർക്കാരിന്റെ സ്കോളർഷിപ്പ്, ഉച്ചഭക്ഷണം തുടങ്ങിയ പദ്ധതികൾ ഈ സ്കൂളിലും നടപ്പിലാക്കിയി ട്ടുണ്ട്. ഈ സ്കൂൾ കൂടാതെ ഒരു ഹയർ സെക്കന്റരി സ്കൂൾ, രണ്ട് യു.പി., മൂന്ന് എൽ.പി, രണ്ട് സ്വാശ്രയ സ്കൂളുകളും നിലവിൽ ഉണ്ട്.