സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


ഉണ്ണുവാൻ അവൾക്ക് ഇല്ലെങ്കിലും
മറ്റുള്ളവർക്ക് കൊടുക്കും അവൾ
തനിക്ക് സുഖം ഇല്ലെങ്കിലും
മറ്റുള്ളവരുടെ സുഖം പോലെ
ജീവിക്കും അവൾ
എത്ര മോശമായ സ്ഥലം ആണെങ്കിലും
അത് സ്വർഗം ആകും അവൾ
അമ്മ എന്ന രണ്ടക്ഷരത്തിൽ
സ്നേഹം പുലർത്തുന്ന അവൾ
ആ പാവന സ്നേഹം ആരും അറിയുന്നില്ല
എത്ര കോപിഷ്ഠയായലും
അമ്മയായാൽ അവൾ ഒരു മാലാഖ തന്നെ
ഉടുക്കുവാൻ അവൾക്ക് ഒന്ന് ഉള്ളെങ്കിലും
മറ്റുള്ളവർക്ക് പത്ത വേണമെന്ന്
ആഗ്രഹിക്കുന്നു അവൾ
ഒരു സാരിത്തുമ്പിൽ ഉരുകിത്തീരുന്ന
ജന്മമാണ് അമ്മ

 


 

റോണി ജോസി
8A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത