സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്

വിജ്ഞാനത്തിന്റെയും നൂതന ആശയനിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര വിജ്ഞാനോത്സവം 2023 അഥവ ഫ്രീഡം ഫെസ്റ്റ് 2023 നടക്കുന്നു.തിരുവനന്തപുരം ടാഗോർ നഗറിൽ വച്ച് ആഗസ്റ്റ് 12 മുതൽ 15 വരെയാണ് ഈ ഫെസ്റ്റ് നടക്കുന്നത്. ഇതിൻ്റെ ഭാഗമായി ആഗസ്റ്റ് 9 മുതൽ 12 വരെ വിവിധ പരിപാടികൾ കൈറ്റ് നിർദ്ദേശിച്ച വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.

2025 ലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായ സെപ്റ്റംബർ 20 നോട് അനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ 27 വരെ സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. സെപ്റ്റംബർ 22 ന് സ്കൂൾ അസംബ്ലിയിൽ കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഐ ടി കോർഡിനേറ്റർ ശ്രീമതി മഞ്ജു സേവ്യർ ബോധവത്കരണം നടത്തി. കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റ‌‍ർ രചനാമത്സരം റോബോ ഫെസ്റ്റ് എന്നിവ നടത്തി.

കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ ഡിജിറ്റൽ പോസ്റ്റർ മത്സരത്തിൽ എല്ലാ ക്ലാസുകളും പങ്കെടുത്തു. തെരഞ്ഞെടുത്ത അഞ്ചെണ്ണം പ്രസിദ്ധീകരിക്കുന്നു.