സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കോവിഡേ...യാത്ര എങ്ങോട്ട് ?

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡേ...യാത്ര എങ്ങോട്ട് ?

ചൈനയിൽ ഉണ്ടൊരു മഹാനഗരം
 ആ നഗരത്തിൽ ഒരാൾക്ക്
പനിയും ചുമയും മാറുന്നില്ല
വൈദ്യനെ പോയി കണ്ടു നോക്കി
കേട്ടതൊന്നും മനസ്സിലായില്ല
ആധീം വ്യാധീം പിന്നേം കൂടി
ഒടുവിൽ മരണം പിടികൂടി
കാര്യങ്ങളെല്ലാം കൈവിട്ടു പോയി
രണ്ടാൾ മൂന്നാൾ നാലാളായി
വ്യാധി അങ്ങനെ പെരുകിപ്പെരുകി
വുഹാൻ നഗരം കീഴടക്കി
ആ വ്യാധിതൻ പേരുകേട്ടാൽ
ഞെട്ടിപ്പോകുംലോകം മുഴുവൻ
കോവിഡ് 19 എന്നൊരു നാമം
സംരക്ഷണമേ കുറവ് താനും
സമ്പത്തുള്ള രാജ്യം പോലും
എന്തെന്നറിയാതെ നിൽക്കും നേരം
മരണസംഖ്യ കൂടിക്കൂടി
ലോകത്തൊക്കെ പരന്നു തുടങ്ങി
അങ്ങനെയിങ്ങനെ നമ്മുടെ നാട്ടിൽ
കോവിഡ് 19 വന്നു കഴിഞ്ഞു
ആ മഹാമാരിയെ നേരിടാനായി
താഴിട്ട് പൂട്ടി നമ്മുടെ നാട്
പതിയെ പതിയെ പിടിച്ചുനിർത്തി
ശക്തനായ ഈ മഹാമാരിയെ
മാസ്കും സാനിറ്റൈസറും സ്വരക്ഷയ്ക്കായ്
കരുതി നമ്മൾ പോരാടാൻ
നാലാൾ കൂടി നിൽക്കാനില്ല
അകലം പാലിച്ചു നിൽക്കുക വേണം
ജയിക്കും നമ്മൾ ജയിക്കും നമ്മൾ
ഈ വ്യാധിയെ പിടിച്ചു കെട്ടും നമ്മൾ..

നിയ ജോൺ
9 D സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത