സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി...
വികസനങ്ങളിൽ നിന്ന് വികസനങ്ങളിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്നു നമ്മുടെ ലോകം. അതോടൊപ്പം നിരവധി പ്രശ്നങ്ങളും ജനിച്ചു കൊണ്ടിരിക്കുന്നു. പ്രളയം, നിപ്പ.. ഇപ്പോൾ കൊറോണ എന്ന വൈറസും കേരളത്തിൽ എത്തിയിരിക്കുന്നു. ചൈനയിലെ വുഹാൻ നഗരത്തിൽ ഉൽഭവിച്ച കൊറോണ വൈറസ് ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നു. കോവിഡ് 19 എന്നാണ് ലോകാരോഗ്യ സംഘടന ഈ വൈറസിന് പേര് നൽകിയത്. കോവിഡ് എന്നാൽ കൊറോണ വൈറസ് ഡിസീസ് എന്നും 19 എന്നത് അർത്ഥമാക്കുന്നത് 2019 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട വർഷത്തെയും ആണ്. ഇതുവരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട് പ്രതിരോധം മാത്രമാണ് ഇതിനൊരു പോംവഴി.പ്രളയം, നിപ്പ എന്നീ പ്രശ്നങ്ങൾ ഒറ്റക്കെട്ടായി നേരിട്ട മലയാള നാടിന് കൊറോണയും നേരിടാൻ സാധിക്കും.മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും പറയുന്ന കാര്യങ്ങൾ അനുസരിച്ച് നമുക്കും കൊറോണയെ നമ്മുടെ നാട്ടിൽ നിന്നും തുരത്തി ഓടിക്കാം.അതോടൊപ്പം അഹോരാത്രം ഇതിനുവേണ്ടി പ്രയത്നിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ എന്നിവർക്കും രോഗബാധിതർക്കുമായി പ്രാർത്ഥിക്കുകയും വേണം. മുൻകരുതലുകൾ എടുത്തത് കൊണ്ടും ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ പാലിച്ചത് കൊണ്ടും കേരളത്തിൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർധിപ്പിക്കാൻ നമുക്ക് സാധിച്ചു. ഈ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ നാം എല്ലാവരും ശ്രദ്ധിക്കണം .കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകിയും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയും വ്യാജവാർത്തകൾ പങ്കുവയ്ക്കാതിരുന്നും നമുക്കും നമ്മുടെ നാടിനായി പോരാടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം