സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/അടുക്കാൻ ..ജാഗ്രതയോടെ അകലാം

Schoolwiki സംരംഭത്തിൽ നിന്ന്
അടുക്കാൻ,ജാഗ്രതയോടെ അകലാം...

ഭയപ്പെടേണ്ടതില്ല നാം എന്നുമെന്നും കൂട്ടരേ
ജാഗ്രതയോടെ ജാഗരൂകരായി മുന്നേറാം
പുറമല്ല ..അകമാണ് രക്ഷ ..നമുക്കീ വേളയിൽ
ഇരിക്കാമൊന്നിച്ച് വീട്ടുകാരോടൊപ്പം..
 നെയ്യാം സ്വപ്നങ്ങൾ കടലാസിലൂടെ....
 മഹാപ്രളയം തോറ്റോടി... കൂടെ -
 ഓഖിയും ഗജയും നിപ്പയും...
 പിന്നെയോ... ഈ വ്യാപന വൈറസ് ?
 നാം കേട്ടു പദങ്ങൾ... ഒന്നിക്കലിന്റെ-
 ജനതാ കർഫ്യു, ലോക് ഡൗൺ,ക്വറന്റൈൻ ....
 തോൽക്കില്ല ഞങ്ങൾ.. വൈറസേ ഒരിക്കലും
അതിനായ് കൂടെയുണ്ടാരോഗ്യ പ്രവർത്തകരും
 നിയമപാലകരും, വീട്ടിൽ സാനിറ്റൈസറും
ലോകത്താദ്യമായ് ശബ്ദമുണ്ടാക്കിയും
മിന്നിച്ചും വെളിച്ചമണച്ചും....
ഒറ്റക്കെട്ടായൊരു ജനതയും
 ജീവൻ നമുക്ക് വിലയേറിയത്!!
വിടരുതേ.... ലക്ഷ്മണരേഖ പുറംകാഴ്ചകൾക്കായ്..
  അതിജീവനമല്ലോ നമ്മുടെ ലക്ഷ്യം.
 അരുളാം സ്നേഹവായ്പുകളാർന്ന ആശംസകൾ -
ബാധിത ജനതയ്ക്കായി കൂടെ അതിഥി ജനതയ്ക്കുമായി..
  എത്തിക്കാം സാധനങ്ങൾ കിച്ചണിലേക്ക്
അതും നമ്മുടെ അടുക്കളകൾ...
 പൊട്ടിക്കാം കുടുക്കകൾ, സമ്പാദ്യങ്ങളും നിധിയിലേക്ക്
 അതും ദുരിതമേറ്റവർക്കാശ്വാസമേകാൻ...
പാലിക്കാം അകലം... സമൂഹത്തിൽ,
 അതല്ലോ മരുന്ന് വൈറസിനായി,
 പണമെന്ന വ്യത്യാസമില്ല കൊറോണയ്ക്കെല്ലാവരും തുല്യർ..
 വീട്ടിൽനിന്ന് അകറ്റിയ പ്രളയം,
 വീട്ടിലെ കൂട്ടിലാക്കി കൊറോണ.
 പാലിക്കാം നിർദ്ദേശങ്ങൾ അതേപടി..
കോർക്കാം, ഒന്നിക്കാം സർക്കാരിനൊപ്പം...
                 

ആൻ മരിയ ഏബ്രഹാം
8 A സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത