സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ഞാനും, എന്റെ മരവും..

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും, എന്റെ മരവും..

പണ്ട് പണ്ട് പണ്ട് ഒരു പ്രകൃതിരമണീയമായ ഒരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഏറക്കൊറേയും കൃഷിയിടങ്ങളായിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവർ ജീവിച്ചിരുന്നത്. ആ ഗ്രാമത്തിൽ 'രാമു' എന്നൊരാൾ ഉണ്ടായിരുന്നു . അവന് പ്രെകൃതിയോടോ കൃഷിയോടൊ ഒട്ടുംതന്നെ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട്‌തന്നെ കൃഷിക്കാരായ തന്റെ അച്ഛനെയും അമ്മയെയും അവൻ ഒരിക്കലും സഹായിചിരുന്നുല്ല .
രാമുവിന് സ്വന്തമായി ഒരു വീടുണ്ടായിരുന്നു.അവന്റെ വീട്ടിൽ ഒരു പുല്ലുപോലും ഉണ്ടായിരുന്നില്ല. അത്രക്കും വെറുപ്പായിരുന്നു അവന് പ്രകൃതിയോട്. അങ്ങനെ പൊയ്ക്കൊണ്ടിരുന്ന ആ ഗ്രാമത്തിൽ വലിയ ഒരു മാറാരോഗം പിടിപെട്ടു. നാട്ടുകാർ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഇരിക്കുവാൻ നിർബന്ധിതരായി. പരസ്പരം മിണ്ടുവാനോ കാണുവാനോ ആ നാളുകളിൽ അവർക്കു സാധിച്ചിരുന്നില്ല. ആ നാട്ടിലെ നൂറുശതമാനം ആളുകളിൽ അറുപതുശതമാനം ആളുകൾക്കും ആ രോഗം പിടിപെട്ടിരുന്നു. അതിൽത്തന്നെ നാല്പതു ശതമാനം ആളുകളും മരിച്ചിരുന്നു. അങ്ങനെ ആ രോഗം നാട്ടിലെങ്ങും വ്യാപിച്ചു. അങ്ങനെയിരിക്കെ ആ രോഗം രാമുവിനും പിടിപെട്ടു.
ആ നാട്ടിലെ മിക്ക്യ ആയുർവേദ വൈദ്യൻമാരും പരിശ്രെമിച്ചിട്ടും ആ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല. അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന വൈദ്യനും സകലവിധ മർമ്മവിദ്യകളിൽ വിതെക്തനായിരുന്ന "ശ്രീ പരമേശ്വര വൈദ്യൻ "ആ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ചു. ആ മരുന്ന് ആദ്യം പരീക്ഷിച്ചതു അമ്പാടി എന്നാ വ്യക്തിയുടെ ശരീരത്തിലായിരുന്നു. ആ മരുന്ന് നൂറുശതമാനവും വിജയിച്ചു. അങ്ങനെ ആ ആയുർവേദ മരുന്ന് ആ നാട്ടിലെ രോഗം ബാധിച്ച എല്ലാവർക്കും നൽകി. അങ്ങനെ ആ നാട്ടിലെ രോഗം ബാധിച്ച എല്ലാവരും രോഗവിമുക്ക്തരായി. അങ്ങനെ ശ്രീ പരമേശ്വര വൈദ്യർ ഒരു കണ്ടുപിടുത്തംകൂടി നടത്തി. ഈ രോഗം എങ്ങനെ വന്നു എന്ന് വൈദ്യനു മനസിലായി.അതെന്തെന്നുവെച്ചാൽ വ്യക്തിശുചിത്വവും പരിസ്ഥിതി സംരക്ഷണം ഇല്ലാത്തതിനാലാണ് ഈ രോഗം ഇത്രയദികമായി വ്യാപിച്ചത്. വൈദ്യരുടെ ഈ ഒരുകണ്ടുപിടുത്തതിനുശേഷം ആ നാട്ടുകാർ എല്ലാവരും ഒരു പ്രെതിജ്ഞ എടുക്കുവാൻ തയ്യാറായി.
ആ പ്രെതിജ്ഞ ഇങ്ങനെയായിരുന്നു :"നമ്മൾ/ ഇനിമുതൽ /വ്യക്തിശുചിത്വം പാലിക്കുകയും/പ്രെകൃതിയെ മുറിവേൽപ്പിക്കാതെ/ സംപ്രക്ഷിക്കുകയും ചെയ്യും ". എന്നതായിരുന്നു.വൈദ്യരുടെ ഈ കണ്ടുപിടിത്തം അറിഞ്ഞ രാമു താൻ തന്നെയായിരുന്നു പ്രെകൃതിയെ നശിപ്പിക്കുവാൻ ശ്രെമിച്ചതു എന്ന് രാമുവിന് മനസിലായി. അതുകൊണ്ട് ഒരു പുല്ല് പോലും ഇല്ലാതിരുന്ന തന്റെ വീട്ടിൽ രാമു ഒരു മരം നട്ടു. അങ്ങനെ അവന്റെ വീട്ടിൽ അവൻ മനോഹരമായ ഒരു വലിയപൂന്തോട്ടമുണ്ടാക്കി. അന്നുമുതൽ തന്റെ അച്ഛനെയും അമ്മയെയും കൃഷിയിൽ സഹായിക്കുവാൻ തുടങ്ങി . അങ്ങനെ രാമു നട്ട അവന്റെ ആദ്യത്തെ ആ മരം വളർന്ന് വലുതായി.
അങ്ങനെ രാമു ആദ്യമായി നട്ട അവന്റെ ആ മരത്തിന്റെ കൂടെ അവൻ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് രാമു ആ ഫോട്ടോ അവന്റെ വീട്ടിലെ മതിലിൽ ഒട്ടിച്ചതിനുശേഷം അവൻ ആ ഫോട്ടോയുടെ അടിയിൽ ഒരു അടിക്കുറിപ്പെഴുതി

"ഞാനും എന്റെ മരവും"
ലെമിൻ മാത്യു
9 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ