സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/കൊറോണ കാലത്തെ കുഞ്ഞു ചിന്തകൾ
കൊറോണ കാലത്തെ കുഞ്ഞു ചിന്തകൾ
കൊറോണ കാലത്തെ പ്രതിരോധിക്കാൻ ആയി കേന്ദ്രം 21 ദിവസത്തെ lockdown പ്രഖ്യാപിച്ചിരിക്കുകയാണ്. മിക്കവാറും ജനങ്ങളും കൊറോണയെ പേടിച്ച് വീട്ടിൽ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും കോടീശ്വരനായ അംബാനിയും ശത കോടീശ്വരനായ ബിൽഗേറ്റ്സും മുതൽ സാധാരണക്കാർ വരെ വീട്ടിൽ കുത്തിയിരിപ്പ് ആയിരിക്കും. രണ്ട് മിനിറ്റ് വീട്ടിലിരിക്കാൻ ബുദ്ധിമുട്ടുന്ന നമ്മളാണ് 21 ദിവസം വീടുകളിൽ തന്നെ ഇരിക്കുന്നത്. 21ദിവസം കഴിച്ചുകൂട്ടാൻ നാമെത്ര പാടുപെടുന്നു. ഇതെല്ലാം നമ്മുടെ കാര്യം മാത്രമാണ് ഈ 21ദിവസം ചിന്തിക്കേണ്ടത് നാം വേറൊരു തലത്തിലാണ്. കാടും വീടും വിട്ടെറിഞ്ഞു സ്വാതന്ത്ര്യം ഇല്ലാതെ മൃഗശാലയിലും മറ്റും മനുഷ്യർ പൂട്ടിയിരിക്കുകയാണ് പക്ഷി മൃഗാദികളെ.... "ആവൂ വിശപ്പില്ലേ കാച്ചിയ പാലിതാ തൂവെള്ളി കിണ്ണത്തിൽ തേൻ കുഴമ്പും നല്ല പഴങ്ങളും ആവോളം ഭക്ഷിച്ചു വല്ലതും മുൻ മട്ടിൽ സംസാരിപ്പിൻ " എന്ന് കവി പാടിയത് പോലെയാണ് ഇപ്പോൾ അവസ്ഥ. കൂട്ടിലിട്ട തത്ത സംസാരിക്കാൻ വെള്ളി കിണ്ണത്തിൽ തേൻ കുഴമ്പും നല്ല പഴങ്ങളും മറ്റും കൊടുത്തിട്ട് കാര്യമില്ല. കാരണം സ്വാതന്ത്ര്യമില്ലാത്ത ജീവിതത്തെ പറ്റി നമുക്ക് മാത്രമല്ല അവയ്ക്കും ചിന്തിക്കാനാവില്ല. കവി കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് " ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ " സ്വർണ്ണ കൂട്ടിലാണെങ്കിലും പക്ഷിയെ സംബന്ധിച്ച് ബന്ധനം ബന്ധനം തന്നെയാണ്. ഇങ്ങനെയെങ്കിൽ തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട മൃഗങ്ങൾ എത്ര ദുഃഖിക്കുന്നു ഉണ്ടാകും. അവരെ നാമും lockdown ൽ കുരുക്കി ഇരിക്കുകയാണ്. ബന്ധനം എന്ന ശത്രുവിനെ സ്വാതന്ത്ര്യമെന്ന ആയുധം കൊണ്ടേ മറികടക്കാനാവൂ. ഈ ലോകം നമുക്ക് മാത്രമുള്ളതല്ല. പക്ഷികൾക്കും മൃഗങ്ങൾക്കും കൂടിയുള്ളതാണ്. നമ്മിൽ പലരും വിനോദങ്ങൾക്ക് മൃഗശാലയിൽ പോയിട്ടുണ്ടാകും. വിവിധ മൃഗങ്ങളെയും പക്ഷികളെയും നാം അവിടെ കണ്ടിട്ടുണ്ട്. അതു കണ്ട് നാം രസിക്കാറുണ്ട്. പക്ഷേ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, അവയെപ്പറ്റി. ചിലപ്പോൾ മക്കൾക്കുവേണ്ടി തീറ്റതേടി പോകുന്ന സമയത്ത് ആകാം മനുഷ്യർ അവയെ പിടിക്കുന്നത്. അതുകൊണ്ട് ഈ 21 ദിവസം നമുക്ക് ബഷീറിനെ പോലെ ആകാൻ ശ്രമിക്കാം. കാരണം ജീവികളോടും സസ്യങ്ങളോടും ഉള്ള സ്നേഹത്തെപ്രതി, 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ' എന്ന കഥയിൽ കുഴിയാനയും പാത്തുമ്മയുടെ ആടിൽ ആടിനെയും മുഖ്യ കഥാപാത്രമാക്കി. എല്ലാവരും ഒന്നാണെന്നും എല്ലാവർക്കും ഭൂമിയിൽ ഒരേ പോലെ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി നമുക്ക് പോരാടാം. മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്എന്ന് ഈ കാലത്ത് നമുക്ക് മനസ്സിലാക്കാം. 21 ദിവസം നമുക്ക് എങ്ങനെ സഹായിക്കാം എന്ന് കൂടി ചിന്തിക്കാം. ഒരു പാത്രത്തിൽ പക്ഷികൾക്കായി വെള്ളം സൂക്ഷിച്ചുവയ്ക്കാം. അടുത്ത് ഇത്തിരി ഗോതമ്പ് മറ്റു ധാന്യങ്ങൾ ഇടുന്നതിൽ തെറ്റില്ല. ഈ കൊറോണ കാലം പ്രതിരോധത്തോടും സുരക്ഷയോടും ഒപ്പം നല്ല ഉൾ കാഴ്ചകൾക്ക് കൂടി ഉള്ള അവസരം ആകട്ടെ എന്ന് ആശംസിക്കുന്നു. ഏവർക്കും നന്മ ഉണ്ടാകട്ടെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം