സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/ഇതെന്താണിങ്ങനെ!!!

Schoolwiki സംരംഭത്തിൽ നിന്ന്
ഇതെന്താണിങ്ങനെ!!!

ചിന്നനുഉറുമ്പ് എന്നും അതിരാവിലെ ഉണരും. എന്നാൽ പ്രഭാതജോലികൾ ആരംഭിക്കുന്നത് ആറുമണിക്കാണ്. ആറുമണിക്ക് നാരായണിയമ്മ ഉണരുബോൾ ആണ്. രാവിലെ ഉണർന്നു എണിറ്റു കട്ടൻചായ ഉണ്ടാക്കുബോൾ ചിന്നനുറുമ്പിന്റെയും ജോലികൾ ആരംഭിക്കും. പഞ്ചസാര പാത്രത്തിൽ നിന്നും താഴെ വീഴുന്ന തരികൾ പെറുക്കിയെടുക്കും .

നാരായണിയമ്മ ഒറ്റക്കാണ് താമസിക്കുന്നത്. രണ്ടു മക്കളുണ്ട്. രണ്ടു പേരും വിദേശത്താണ്.ഇന്നുമെന്താണെന്ന്അറിയില്ല. നാരായണിയമ്മ നേരത്തെ ഉണർന്നു. അടുക്കളയിലെ ജോലികൾ എല്ലാം വേഗം വേഗം തീർക്കുന്നുണ്ട്. ഇടയ്ക്കു ആരോടോ ഫോൺ ചെയ്യുന്നുണ്ടു. ഇളയമകൻ വിദേശത്തിൽ നിന്നും വരുന്നുണ്ടു. വിമാനത്താവളത്തിൽ എന്തൊ പരിശോധന ഉണ്ട്. പത്തുമണിയോടെ മകൻ വീട്ടിൽ എത്തി.

പക്ഷെ എന്തെന്ന് അറിയില്ല. മകൻ വന്നയുടെനെ ഒരു മുറിയിൽ കയറി അടച്ചു പൂട്ടി ഇരിക്കുകയാണ്. വിദേശത്തു നിന്നും വരുബോൾ കുശലം പറയാൻ വരുന്ന കൂട്ടുകാരെയും അയൽക്കാരെയും കാണുന്നില്ലെന്ന് നാരായണിയമ്മ പറയുന്നുണ്ട്. ഇന്നി കുറച്ചു ദിവസത്തേക്ക് സുഭിക്ഷമായിരിക്കും ചിന്നനുറുമ്പ് ഓർത്തു. പക്ഷേ ചിന്നനു തെറ്റി. അടുക്കളയിൽ വിഭവങ്ങൾ ഒന്നും ഒരുക്കുന്നില്ല.

നാരായണിയമ്മയുടെ ഭയം കൂടി കൂടി വരുന്നുണ്ടു. മകന്റെ മുറിയിൽ നിന്നും ചുമക്കുന്നത്തിന്റെ ശബ്ദം കേൾക്കുന്നു. ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ട് പുറത്തേതോ വണ്ടിയുടെ ശബ്‍ദം. അതിൽ നിന്നും നാല് വെളുത്ത മനുഷ്യർ പുറത്തു ഇറങ്ങി. നാരായണിഅമ്മയെയും മകനെയും അവർവണ്ടിയിൽ കയറ്റി കയറ്റിക്കൊണ്ടു പോയി എന്താ കാരണം എന്ന് ചിന്നനു മനസിലായില്ല . താനിനി എന്ത് ചെയ്യും? എത്ര സന്തോഷത്തോടെ കഴിഞ്ഞ നാളുകൾ ആയ്യിരുന്നു.

ഓരോന്നും ഓർത്തോർത്തിരിന്നു സമയം പോയതറിഞ്ഞില്ല.പുറത്തേതോ വാഹനത്തിന്റെ ശബ്‍ദം. വീണ്ടും കേൾക്കുന്നുണ്ട്. നാരായണിയമ്മയും മകനും തിരിച്ചു വന്നതായിരിക്കും. അല്ല അത് ഒരു ചുവന്ന വാഹനമാണോല്ലോ!!!അതിൽ നിന്നും വീണ്ടും വെളുത്ത മനുഷ്യർ പുറത്തിറങ്ങുന്നു എന്തോക്കൊയോ ഒരുക്കങ്ങൾ നടക്കുന്നു. അവർ വീട്ടിനകത്തേക്കു വെള്ളം ശക്തിയിൽ പമ്പു ചെയ്യുന്നു. അയ്യോ ഞാൻ എങ്ങോട്ടാ ഒഴുകി പോകുകയാണ്. ഇതെന്താണിങ്ങനെ!!!

സിയ കോളറ്റ്
9 A സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ