നീലാംബരത്തിൽ ചോട്ടിലായിതാ
ചെലാർന്നുള്ളൊരിയാരാമവും
ചെല്ല ച്ചെറുകാറ്റിൽ കുണുങ്ങിടുമാ
പ്പനിർപൂവും മന്ദാരവും
ചെത്തി ,ചേമന്തി ,പീച്ചാകക്കരുന്നും
അരുമയാം മല്ലിക, ചെമ്പകവും
വാടാമല്ലിയും നന്ത്യ ർവട്ടവും
ചേലേറുന്നോരീ ഗന്ധരാജൻ ,
നക്ഷത്രപ്പൂക്കളരുമയോടെ
മണ്ണിലൂർത്തിയാനന്ദമോടെയാ പൂത്തിലഞ്ഞി
ചോരക്കുടം പോലൊരു ചെമ്പരുത്തി ,
നീലരന്തങ്ങൾ പോലെയോ ശംഖുപുഷ്പം
തൂമഞ്ഞിൽ വെണ്മ കടം കൊണ്ട പാരിജാതവും
തീപ്പൊരി പോലൊരു തീപ്പൊരി മുല്ലയും
ആരാമത്തിന്നലങ്കാരമായൊരു
താമരപ്പൊയ്കയിൽ വാരിജങ്ങൾ
സന്ധ്യതൻ കുങ്കമം കവിളിണയിൽ
വാരിപ്പൂശിത്തുടത്തു നിന്നു
ചേലൊഴുമാരാമാക്കാഴ്ചയിലങ്ങനെ
ലോലയായി നിന്ന് പോയാരോമലേ !