സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ചരിത്രം
1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. 1960-ൽ 40 കൂട്ടികളോട് കൂടി VI-ാം ക്ലാസ്സ് ആരംഭിച്ചത് കിടങ്ങൂർ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരുന്ന റവ.സി.ബസിലിയായുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഒരു പൂർണ്ണ യു.പി സ്‌കൂളായിത്തീർന്നു. 1969-ൽ ഹെഡ്‌മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിൽ ക്ലെയറിന്റെ ശക്തമായ നേതൃത്വത്തിൽ ഈ വിദ്യാലയം അടിക്കടി ഉയർന്നുകൊണ്ടിരുന്നു. 1976-77 കാലഘട്ടത്തിൽ 12 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഒരു ഹൈസ്‌ക്കൂൾ ഇല്ലായിരുന്നതിനാൽ പല കുട്ടികൾക്കും പഠനം നിർത്തേണ്ടിവന്ന സാഹചര്യത്തിൽ ഈ സ്‌കൂൾ ഒരു ഹൈസ്‌ക്കൂളായി ഉയർത്തിരുന്നെങ്കിൽ എന്ന ആഗ്രഹം നാട്ടുകാരിൽ പലർക്കുമുണ്ടായി. അങ്ങനെ നിരവധി അഭ്യുദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂൺ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌ഹൈസ്‌ക്കൂളായി ഉയർന്നു. എസ്.എസ്.എൽ.സി ആദ്യ ബാച്ചു മുതൽ തന്നെ 100% റിസൽട്ട് കരസ്ഥമാക്കുവാൻ അനേക വർഷത്തേയ്‌ക്ക് ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സ്ഥാപനത്തിന്റെ ഒരു വലിയ മികവ് തന്നെയാണ്.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊണ്ട് 2001-ൽ ഒരു Parallel English Medium വും 2005-ൽ ഒരു അംഗീകൃത +2 ഉം ഇവിടെ ആരംഭിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, Redcross, SPC, St.Joseph'sVolleyball Accademy, Football, LittleKites,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ബാന്റ്, ശക്തമായ മാനേജ്‌മന്റ്, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചുകൊണ്ട് മേൽക്കുമേൽ നന്മയിലും പുരോഗതിയിലും മുന്നേറികൊണ്ടിരിക്കുന്നു.