സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |


വായനാദിനം 2024
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കിഴക്കമ്പലം സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വായനപക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം കവിയും എഴുത്തുകാരനും അധ്യാപകനുമായ ശ്രീ.പി വി അജിമോൻ നിർവ്വഹിച്ചു.സ്കൂൾ മാനേജർ വെരി.റവ.ഫാ.ഫ്രാൻസിസ് അരീക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് മേഴ്സി ജോസഫ്, സീനിയർ അസിസ്റ്റൻ്റ് വർഗീസ് മാത്യൂ, വിദ്യാരംഗം കോലഞ്ചേരി ഉപജില്ലാ കോർഡിനേറ്റർ ഡോ. ഷാൻറി സി.വൈ, മലയാളാധ്യപകരായ സിസ്റ്റർ റൊസാൻ്റോ, ലിജി ദേവസി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.