സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പഠന വിടവ്

Schoolwiki സംരംഭത്തിൽ നിന്ന്

എൽപി വിദ്യാർഥികളെ ശരിയായ സംഖ്യാബോധം ഉറക്കുന്ന അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇനിയും നൽകേണ്ടതുണ്ട് എന്ന് അധ്യാപകർ അറിയിച്ചു ഭാഷാ പ്രവർത്തനങ്ങളിൽ വായനാ ലേഖന പ്രവർത്തനങ്ങൾ ഓൺലൈനായി നന്നായി ചെയ്തിരുന്നവർ പോലും നേരിട്ടെത്തിയപ്പോൾ അക്ഷരം പോലും അറിയാത്ത സ്ഥിതി ഉണ്ടെന്നും അറിയിച്ചു.. ഓൺലൈൻ പണത്തേക്കാൾ ഓഫ്‌ലൈനായി കുട്ടികൾ വിദ്യാലയത്തിൽ എത്തുന്നവർ പഠനത്തിൽ കൂടുതൽ മികവ് പുലർത്തുന്നതായി അധ്യാപകർ അഭിപ്രായപ്പെട്ടു. ആറ് ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതത്തിലെ പല അടിസ്ഥാന ശേഷികളും ലഭിച്ചിട്ടില്ല എന്നതിനാൽ ഗുണനപ്പട്ടിക പോലും വിരലുകൾ സഹായത്താൽ ചെയ്യാൻ ശ്രമിക്കുന്നവരും ഉണ്ട് എന്ന് അധ്യാപകർ അറിയിച്ചു. ഏഴാം ക്ലാസിലെ കുട്ടികളിൽ ലേഖന പ്രവർത്തനങ്ങളിലെ ഒരു പ്രിയ ടെസ്റ്റ് നടത്തി പഠനത്തിൽ മോശമായ ഒരു കണ്ടെത്തി ദിവസവും രാവിലെ അവർക്കുള്ള പ്രത്യേക പഠന പദ്ധതിയിലൂടെ ബോധനം നടത്തുകയും  അതിലൂടെ രണ്ടു കുട്ടികൾ മികവിലേക്ക് വന്നതായും അധ്യാപകർ അറിയിച്ചു വ്യവഹാരരൂപങ്ങൾ ഓരോന്നിനും അവയുടെ പ്രത്യേകതകൾ ഘട്ടങ്ങൾ എന്നിവയെകുറിച്ച്  കുട്ടികൾക്ക് ശരിയായ ധാരണ ഇല്ല എന്നത് ഒരു പഠന വിടവ് ആയി കണ്ടെത്തി അതിന് പരിശീലനം നൽകി വരുന്നു. സാമൂഹ്യശാസ്ത്ര ക്ലാസുകളിൽ ഭൂപടങ്ങളെ കുറിച്ചും ദിക്കുകളെ കുറിച്ചും ഇനിയും കുട്ടികൾക്ക് ധാരണ ഉറക്കാൻ ഉണ്ടെന്ന് അധ്യാപകർ അറിയിച്ചു.