സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

♦ പാഠ്യേതര പ്രവർത്തനങ്ങൾ ♦

«»എൻ.സി.സി«»

1958-ൽ എൻ.സി.സി. ആരംഭിച്ചു.ഇന്ത്യൻ ആംഡ് ഫോഴ്സിന്റെ കീഴിൽ വരുന്ന കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റൽ, കോട്ടയം ഗ്രൂപ്പിൽ 18 കെ ബെറ്റാലിയൻ എൻസിസി യുടെ  കീഴിൽ പ്രവർത്തിക്കുന്ന ഒരു സബ് യൂണിറ്റ് ആണ് *168  സെൻറ് ജോസഫ്സ്‌ എൻസിസി ട്രൂപ്പ്.ജൂനിയർ ഡിവിഷൻ വിഭാഗത്തിൽപെടുന്ന 100 കേഡറ്റുകൾ ഉൾപ്പെടുന്ന ഒരു ഫുൾ  ട്രൂപ്പാണ്(100 cadets) സ്കൂളിൽ ഉള്ളത്. തികഞ്ഞ അച്ചടക്കവും, അനുസരണവും, രാജ്യസ്നേഹവും ഊട്ടിയുറപ്പിക്കുന്ന സ്കൂളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിഭാഗമാണ്  NCC.8,9 ക്ലാസുകളിൽ പഠിക്കുന്ന 50 ആൺകുട്ടികളും 50 പെൺകുട്ടികളും അടങ്ങുന്ന ട്രൂപ്പിനെ നയിക്കുന്നതും കെയർടേക്കർ ബിച്ചു കുര്യൻ തോമസ് ആണ്. എൻസിസി യോടൊപ്പം സ്കൂൾ ബാൻഡ് പ്രവർത്തിക്കുന്നുണ്ട്

«»ലിറ്റിൽ കൈറ്റ്സ്«»

2018-ജൂൺ മാസത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ ബാച്ച് ആരംഭിക്കുന്നത്. 40 കുട്ടികൾ ഉൾപ്പെട്ടതാണ് ഒരുബാച്ച്. ഇതുവരെയുള്ള എല്ലാ കുട്ടികൾക്കും A ഗ്രേഡ് സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും ലഭിച്ചിട്ടുണ്ട്.

«»സ്കൗട്ട് &ഗൈഡ്സ്«»

64th MVPSG SCOUT GROUP

🌹🌹🌹🌹🌹🌹

2008 ജൂൺ മാസത്തിൽ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള 64th scout ഗ്രൂപ്പ്‌ പിറവം സെന്റ്‌ ജോസഫ്സ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാൻസ്ഡ് കോഴ്സ് പൂർത്തിയാക്കിയ ശ്രീമതി ജിജോ വർഗീസിന്റെ കീഴിലാണ് സ്കൗട്ട് പ്രസ്ഥാനം ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി പരീക്ഷ എഴുതിയ 17കുട്ടികളും രാജ്യപുരസ്കാർ ടെസ്റ്റ്‌ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി. പ്രവർത്തനങ്ങൾ

      2020മാർച്ചിൽ ലോകം മുഴുവൻ വ്യാപിച്ച കൊറോണ എന്നമഹാവ്യാധി യുടെ മുന്നിൽ മനുഷ്യ വംശം മുഴുവൻ പകച്ചു നിന്നപ്പോൾ തങ്ങളുടെ പ്രവർത്തന മികവുകൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് പ്രസ്ഥാനം നാടിനും വിദ്യാർഥികൾക്കും ഒരു മാതൃക ആയി.

ലോക്ഡൌൺ കാലഘട്ടത്തിൽ വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള ടാസ്‍കുകൾ സ്കൗട്ട് മാസ്റ്റർ കുട്ടികൾക്ക് നൽകുകയും അവർ അത് ഏറ്റവും ഭംഗിയായും വിജയകരമായും പൂർത്തിയാക്കുകയും ചെയ്തു. ഓരോ കുട്ടിയും 50 മാസ്കുകൾ നിർമിച്ചു നൽകികൊണ്ട് കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ തങ്ങളുടെ പ്രതിബദ്ധതതെളിയിച്ചു. മൈക്രോഗ്രീൻ കൃഷി രീതിയിലൂടെയും, അല്ലാതെയും വീട്ടിലേക്കാവശ്യമായ ധാരാളം പച്ചക്കറികൾ വിളയിച്ചെടുത്തു. ഹാൻഡ് വാഷ്, സാനിറ്റയ്സർ, എന്നിവയുടെ നിർമാണം, പഴയ ബുക്കുകളിലെ ബാക്കി വന്ന പേപ്പറുകൾ കൊണ്ട് പുതിയ ബുക്കുകൾ നിർമിക്കുക, ഗ്രോ ബാഗ്, തുണി സഞ്ചി, തുടങ്ങി 30ദിവസങ്ങളിലായി 30പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സ്കൂൾ തുറന്നതിന് ശേഷവും തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 2022ൽ പത്താം ക്ലാസ്സ്‌ പാസാവുന്ന 14 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നു....

«»റെഡ്ക്രോസ്«»

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ 2015 - 2016 കാലഘട്ടത്തിൽ ഈ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം ആരംഭിച്ചു. ജെആർസീ കൗൺസിലർമാരായ ശ്രീമതി .ലിജോ ജോസഫ്, ശ്രീമതി സ്മിത മാത്യു ഞാളിയത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇപ്പോൾ ഈ യൂണിറ്റിൽ 80 കേഡറ്റുകൾ പ്രവർത്തിച്ചുവരുന്നു.

വിദഗ്ധരായ ആളുകളുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ ക്ലാസുകൾ എല്ലാവർഷവും നടത്തിവരുന്നു. പരിസ്ഥിതി ദിനം, വയോജന ദിനം, റെഡ് ക്രോസ് ദിനം, ഗാന്ധിജയന്തി തുടങ്ങി വിവിധ ദിനാചരണങ്ങൾ സമുചിതമായി നടത്തിവരുന്നു. പരിസ്ഥിതി ദിനത്തിൽ കേഡറ്റ്സും കുടുംബാംഗങ്ങളും ചേർന്ന് അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. മാസ്ക് ചലഞ്ച് ഏറ്റെടുത്ത് മാസ്ക്കുകൾ നിർമ്മിച്ച് സ്കൂളുകളിൽ വിതരണം ചെയ്തു . കൂടാതെ ലോക്ഡോൺ കാലഘട്ടത്തിൽ അടുക്കള തോട്ട നിർമ്മാണം, മൈക്രോ ഗ്രീൻ കരകൗശല വസ്തുക്കളുടെ നിർമ്മാണം എല്ലാവരും വിജയിച്ചു തുടങ്ങി ധാരാളം ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. A, B, C ലെവൽ പരീക്ഷകളിൽ എല്ലാവരും വിജയിച്ച് ഗ്രേസ്മാർക്ക് കരസ്ഥമാക്കി വരുന്നു.