സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
മാനവരാശിയുടെയും പ്രപഞ്ചത്തിന്റെയും നിലനിൽപ് പ്രകൃതിയെ ആശ്രയിച്ചാണ്. നാം പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്യുന്ന ക്രൂരത മൂലം പ്രകൃതി നമ്മെ തിരിച്ചടിക്കുന്നു. മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയുടെ ചങ്ങലകണ്ണികളാണ്. അതിൽ ഒന്ന് അറ്റുപോയാൽ പ്രകൃതിക്കു ദോഷമാണ്. പ്രകൃതിയെ നാമോരോരുത്തരും നമുക്ക് ആവുന്ന വിധത്തിൽ സംരക്ഷിക്കണം. അനാവശ്യമായി കുന്നുകൾ ഇടിച്ചു നിരത്തിയും പാടങ്ങൾ മണ്ണിട്ട് നികത്തി വീടുകളും ഫ്ലാറ്റുകളും നിർമ്മിക്കുന്നു. പ്രകൃതിയുടെ ഭാഗങ്ങളാണ് മനുഷ്യനും ജീവജാലങ്ങളും. വ്യവസായ ശാലകൾ പുറപ്പെടുവിക്കുന്ന മാലിന്യങ്ങൾ അന്തരീക്ഷത്തിലും മണ്ണിലും പുറന്തള്ളപ്പെടുന്നു. ഇതുമൂലം നമ്മൾ പരിസ്ഥിതിപ്രശ്നങ്ങൾ നേരിടുന്നു. മണ്ണിൽ വേരൂന്നി വളരുന്ന ചെടികളും, അതിൽ ജീവിക്കുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ മണ്ണ് ഒലിച്ചുപോകുന്നു. കുന്നുകൾ നഷ്ട്ടമാകുന്നു. വൃക്ഷങ്ങൾ ഇല്ലാതാകുമ്പോൾ മഴ കുറയുന്നു. വരൾച്ച ഉണ്ടാകുന്നു. ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരിക്കണം. മനുഷ്യന് ആവശ്യമായതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. ഭൂമി നമ്മുടെ അമ്മയാണ്. നമ്മുടെ ഭൂമീദേവിയെ നമുക്ക് രക്ഷിക്കാം. നല്ല ഒരു നാളേക്കുവേണ്ടി ഈ സുന്ദരമായ ഭൂമിയെ ഇന്ന് മുതൽ നമുക്ക് ഒരുമിച്ചു സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |