സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/പരിസ്ഥിതി = "അമ്മ"
പരിസ്ഥിതി = "അമ്മ"
പ്രകൃതി അമ്മയാണ്, ആ അമ്മയെ നാം കൊല്ലരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ ഉള്ള നമ്മുടെ പ്രവൃത്തി ലോകത്തിന്റെ നാശത്തിന് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലായാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. അതെ തുടർന്ന് നാം എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ബോധം വരുത്താനും പരിപാടികൾ ആസൂത്രണം ചെയ്യാനും ആണ് പരിസ്ഥിതി ദിനം ആചരിക്കുന്നതും. ഭൂമിയെ സുരക്ഷിതമായ ഒരു ആവാസ സ്ഥലമായി നിലനിർത്തുകയും വരും തലമുറയ്ക്ക് കൈമാറേണ്ടതും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകമായ ഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി ഒരുക്കുന്നു. മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ ഉള്ള രോഗങ്ങൾ ഉണ്ടാകുന്നു. വികസനം നമ്മുടെ ഓരോ നാട്ടിലും അത്യാവശ്യമാണ്. പക്ഷേ അത് പലപ്പോഴും പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കാറുണ്ട്, അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം നാം വികസനം നടപ്പിലാക്കേണ്ടത്. Beat Air Pollution എന്നതാണ് 2019 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഈ കാലഘട്ടത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന തിരിച്ചറിവ് നമുക്ക് വേണ്ടത് അനിവാര്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം