സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *കോവിഡ് ചിന്തകൾ*

Schoolwiki സംരംഭത്തിൽ നിന്ന്
*കോവിഡ് ചിന്തകൾ*
  • കോവിഡ് ചിന്തകൾ*

ജീവിതമെന്ന നീർപ്പോളയിൽ
 പ്രകൃതി തൻ ഔദാര്യത്തിൽ
 സ്വയം മറന്നാടിയ മനുഷ്യ കോലങ്ങൾ
 ആർത്തിപൂണ്ടപ്പോൾ മനുഷ്യന്
 പ്രകൃതി വെറുമൊരു ഭ്രമമായി മാറി
വിരക്തിയാൽ പ്രകൃതിയോ
 ആത്മഹത്യ തൻ വക്കിലേക്കും
പിന്നെ നാം കേട്ടത്
 പ്രകൃതിതൻ ആർത്തവിലാപങ്ങൾ
 കാടു കയറി പാറ തുരന്നു മണൽവാരി
കൂട്ടമാനഭംഗത്താൽ പിച്ചിച്ചീന്തിയപ്പോൾ
 ചോരവാർന്നവൾ അലറിക്കരഞ്ഞു അട്ടഹാസത്താൽ മനുഷ്യൻ തിമിർത്തുറഞ്ഞപ്പോൾ
പ്രതികാരദുർഗയായി സംഹാരമൂർത്തിയായി
 അവൾ അങ്ങു വുഹാനിൽ ഉയർത്തെണീറ്റു
വന്മതിലും കടന്നവൾ ലോകം ചുറ്റി
ഭയന്നു മനുഷ്യൻ ഭയന്നു
കാടുകയറി അവൻ കൂട്ടിൽകയറിയ
കൂട്ടിൽ ഉള്ളവയെല്ലാം സ്വതന്ത്രമായി
 വീട് ശോകം നാട് ശോകം ലോകം മുഴുവനും ശോകം
 കിഴക്കൻ ചക്രവാളത്തിൽ ഉദിക്കുന്നു പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കുന്നു
അതിനപ്പുറം മനുഷ്യനിന്നു എന്തറിയുന്നു
 ആത്മരതി എന്ന വികാരം മാത്രം വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞോടുവാൻ കൊതിച്ചവൻ ഇന്ന് സ്വയം തടവറകൾ തീർക്കുന്നു
 അങ്ങനെ അങ്ങനെ മനുഷ്യനെയും കാരാഗൃഹത്തിലെ ഇരുട്ടിലേക്ക് എറിഞ്ഞവൾ
ഇന്ന് സ്വതന്ത്രയായി ശുദ്ധയായി ഒരുകുഞ്ഞുപീലിപോൽ ആടികളിക്കുന്നു
 

ലിയ പദ്മകുമാർ
6 A സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത