സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ "പരിസ്ഥിതി"

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി

 നാം വസിക്കുന്ന ഭൂമി  പച്ചപ്പ്‌ കൊണ്ട്  നിറഞ്ഞു നില്കുന്നു.  ഇത് എന്നും  നിലനിൽക്കണമെങ്കിൽ  നാം പരിസ്ഥിതിയെ സംരക്ഷിച്ചേ   മതിയാവൂ . ചെടിയും മരങ്ങളും  നട്ടു വളർത്തുക .മരങ്ങൾ  വെട്ടി  നശിപ്പികുന്നതിലുടെ  ശുദ്ധവായുവിന്റെ   ലഭ്യത  കുറയുകയും  അതിലുടെ  അന്തരീക്ഷ മലിനീകരണം  കൂടുകയും  നമ്മൾ  രോഗികളായി  തീരുകയും ചെയുന്നു. നമ്മൾ  ജലം  അമിതമായി പാഴാക്കരുത് . ജലം അമൂല്യമാണ് . പ്ലാസ്റ്റിക്  മാലിന്യം  നമ്മുടെ പ്രകൃതിയെ  മാത്രമല്ല  നമ്മുടെ  ഭൂമിയെ  തന്നെ  നശിപ്പിക്കുന്നു.
            കൂട്ടുകാരെ ,നമ്മൾ കടയിൽ നിന്നും  സാധനങ്ങൾ  വാങ്ങുമ്പോൾ പ്ലാസ്റ്റിക്  കവറിൽ  ആണ്  തരുന്നത് എങ്കിൽ അവരോടു  പറയുക  പ്ലാസ്റ്റിക് കവർ  ഒഴിവാക്കുക . നമ്മുടെ  പ്രകൃതിയെ  സംരക്ഷിക്കുക . പ്ലാസ്റ്റിക് മാലിന്യങ്ങൾ  വലിച്ചെറിയുന്നതു  മണ്ണിലേക്ക്  ജലം  ഊർന്നിറങ്ങുന്നതിനെ തടയുകയും  സസ്യങ്ങളുടെ  വളർച്ചയെ  തടസ്സപെടുത്തുകയും  ചെയ്യുന്നു . അതോടൊപ്പം ജീവ ജാലങ്ങളുടെ നാശത്തിനു  കാരണം ആകുന്നു.
                 കുഴൽ കിണറിലുടെ ഉള്ള അമിതമായ ജല ചൂഷണം ഭൂഗർഭജലത്തിന്റെ അളവിൽ കാര്യമായ  കുറവുണ്ടാക്കുന്നു. ഇത് പ്രകൃതിയുടെ സന്തുലനാവസ്ഥയെ സാരമായി ബാധിക്കുന്നു. ജലാശയങ്ങളിലേക്ക്  പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതിലൂടെ ജലവും മലിനമാക്കപെടുന്നു. ജലാശയങ്ങളിലെ  മത്സ്യസമ്പത്തിനെ  ഇത് ദോഷമായി  ബാധിക്കുന്നു. പാറപൊട്ടിക്കുന്നതിലൂടെ  പ്രകൃതിയുടെ സന്തുലനാവസ്ഥക്ക്  വലിയരീതിയിലുള്ള  ആഘാതം  ഏൽക്കുന്നു.
                പരിസ്ഥിതി സംരക്ഷിക്കപെടേണ്ടത്തിന്റെ ആവശ്യം  കൂടുതൽ  മനസിലാക്കാനായി  നാം എല്ലാ വർഷവും പരിസ്ഥിതിദിനം ആചരിക്കാറുണ്ട് . ജൂൺ  - 5 ലോക പരിസ്ഥിതി ദിനമായി  ആചരിക്കുന്നു. പരിസ്ഥിതിയെ  സംരക്ഷിക്കുക എന്ന  ദൃഡപ്രതിജ്ഞയോടെ  നമുക്ക്  മുന്നോട്ട്  പോകാം.
ബിന്ദ്യ നിസാർ
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം