സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/അന്ത്യചുംബനം

Schoolwiki സംരംഭത്തിൽ നിന്ന്
അന്ത്യചുംബനം

ഉരുകുന്ന വേനലിൽ ഇന്ന് ആദ്യമായി എന്റെ മനസ്സ് മരവിച്ചു. ചിരിച്ചു വിടർന്ന് പൂവ് പോലെയുള്ള ചുണ്ടുകൾ മരക്കഷ്ണങ്ങൾ പോലെ നിശ്ചലമായി. എന്നും വിടരാൻ ആഗ്രഹിച്ച മിഴികൾ ഇനി ഒരിക്കലും വിടരില്ല എന്ന് അറിയുമ്പോൾ എന്റെ ഹൃദയം പൊട്ടുന്നു....<
പത്ത് വർഷം മുൻപ് ഒരു വേനൽക്കാലത്ത് ഒരു ഞായറാഴ്ച അദ്ദേഹം എന്നെ കാണാൻ വന്നപ്പോൾ ഞാൻ തികച്ചും ഭാഗ്യശാലിയാണെന്ന് എനിക്കു തോന്നി, തുടർന്നുള്ള ജീവിതത്തിൽ ഇദ്ദേഹം എന്റെ ഒപ്പം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെ ഒരു ചിങ്ങമാസത്തിൽ ഞാങ്ങൾ ഇരുവരും ജീവിതം ആരംഭിച്ചു. പിന്നെ ഞങ്ങൾ ഇരുവരും പരസ്പരം മനസ്സിലാക്കി കുറവുകൾ ഗുണങ്ങളാക്കി മാറ്റി ഞങ്ങളുടെ കൊച്ചു ലോകം പടുത്തുയർത്തി. <
കുറച്ചു നാളുകൾക്ക് ശേഷം ഞങ്ങളുടെ ഇടയിലേക്ക് ഒരു കൊച്ച് സന്തോഷം കൂടി എത്തി. ചിരിക്കാൻ മാത്രം അറിയാവുന്ന ഞങ്ങളുടെ കുഞ്ഞ് മാലാഖ. അവൾ വളരുംതോറും അവളുടെ ശാരീരിക പ്രശ്നങ്ങളും വളർന്നു. അവളുടെ ചികിത്സക്കായി പലതും വിൽക്കേണ്ടി വന്നു . ആ പ്രശ്നങ്ങൾ അദ്ദേഹത്തെ ശാരീരികമായും മാനസികമായും ബാധിച്ചു.... ഇതിൽ നിന്നും ഒരു മോചനത്തിനായി ഞാൻ പ്രവാസ ജീവിതം തിരഞ്ഞെടുത്തു.... എത്ര ദൂരത്തായിരുന്നാലും അദ്ദേഹത്തിന്റെ സ്നേഹം എന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു, എനിക്ക് ധൈര്യം പകർന്ന്കൊണ്ട് എന്റെ ജീവന്റെ പാതിയായി...... ഇനി ഒരിക്കലും ഈ സൗഭാഗ്യം ഉണ്ടാവില്ല... ഇനി എന്റെ ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത്...... ഇല്ല , അദ്ദേഹം എനിക്കായി സമ്മാനിച്ച എന്റെ പൊന്നു മകൾ..... ഇനിയുള്ള എന്റെ ജീവിതം അവൾക്ക് വേണ്ടിയാണ്. എന്റെ കൈഅബദ്ധം കൊണ്ട് അവൾ ഒറ്റക്കായാൽ അദ്ദേഹത്തിന്റെ ആത്മാവ് എന്നോട് പൊറുക്കില്ല......ഈ അവസാന നിമിഷം അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണുവാൻ പോലും ആകാതെ ,സാങ്കേതികവിദ്യയുടെ സഹായത്താൽ അദ്ദേഹത്തിന് എന്റെ അന്ത്യ ചുംബനം.................................<

അനുശ്രീ എസ്സ്
8 A സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്.ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ