സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Social Science Club

കുട്ടികളെ സാമൂഹികപ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരായി വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.

      ആനുകാലിക പ്രസക്തിയുള്ള സംഭവങ്ങളുടെ ചിത്രങ്ങൾ,വാർത്തകൾ എന്നിവ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതിനും ക്വിസ് പ്രോഗ്രാം നടത്തുന്നതിനും ദിനാചരണങ്ങൾ നടത്തുന്നതിനും ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.

       കൗമാരക്കാരായ കുട്ടികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അവർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്ന തിനുവേണ്ടി നിയമ പാഠ ക്ലാസ്സ് ഈ വർഷവും നവംബർ 26 ന് നടത്തുകയുണ്ടായി.