സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/വിദ്യാരംഗം
വിദ്യ രംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . വിദ്യാലയ പ്രവർത്തനരംഭത്തിൽതന്നെ വായനാദിനാചരണവും വായനവരവും ആചരിച്ച്, വിദ്യാർത്ഥികളിൽ മാതൃഭാഷയോടുള്ള സ്നേഹവും താല്പര്യവും വളർത്താൻ ഈ സാഹിത്യവേദി കൂടുതൽ ശ്രദ്ധിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഓൺലൈൻനായും ഡിജിറ്റലായും നടത്തുവാൻ വിദ്യാലയത്തിന് സാധിച്ചു. കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട്, എന്നീ ഏഴു മേഖലകളിലെയും പ്രവർത്തനങ്ങൾ എൽപി, യുപി, എച്ച് എസ്, തലങ്ങളിൽ ഇവിടെ കാര്യക്ഷമമായി നടക്കുന്നുണ്ട്. 2021 -22 ഉപജില്ലാ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ സമ്മാനാർഹരായിട്ടുണ്ട്.
വിദ്യാരംഗം ക്ലബ്ബിന്റെ മീറ്റിങ്ങിന് നേതൃത്വം കൊടുക്കുന്നത് ശ്രീമതി ശ്രീബ, ശ്രീമതി ലിജി, സിസ്റ്റർ ബിൻസി പോൾ എന്നിവരാണ്. വിദ്യാരംഗത്തിന്റെ പൊതു പരിപാടികളായി ആസൂത്രണം ചെയ്തിരിക്കുന്നത്: ഓരോ മീറ്റിങ്ങിനു വരുമ്പോഴും ഏതെങ്കിലും ഒരു പ്രവർത്തനം തയ്യാറാക്കി കൊണ്ടുവരിക അതിന്റെ പതിപ്പ് നിർമ്മാണം, ഇ - മാഗസിൻ തയ്യാറാക്കുക, കുട്ടികൾക്ക് വളർച്ചയ്ക്ക് ഉതകുന്ന കർമ്മപരിപാടികൾ അതാത് കാലഘട്ടങ്ങളിൽ കണ്ടെത്തി ക്രമീകരിക്കുക എന്നിവയാണ്. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാങ്മയം നടത്തുകയുണ്ടായി. വളരെ നിലവാരം പുലർത്തിയ പരീക്ഷയിൽ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് വിജയികളെ കണ്ടെത്തി.