സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഐടി ക്ലബ്ബ് :

മാറുന്ന സാങ്കേതിക വിദ്യയുടെ നൈപുണ്യയിൽ കുട്ടികളെ തല്പരരാക്കാനും സുരക്ഷിതമായ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തിന് പ്രാപ്തരാക്കുന്നതിനും വേണ്ടി സെന്റ് ജോസഫ് സി ജി  എച്ച് എസ് വിദ്യാലയത്തിൽ ഐടി ക്ലബ്ബ് രൂപീകൃതമായി. ഐടി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, അതിന്റെ കണക്ഷൻ രീതികൾ കുട്ടികൾ സായുത്തമാക്കുകയും കോഡിനേറ്റർ ആയ ശ്രീമതി രേഷ്മയുടെ നേതൃത്വത്തിൽ പ്രോജക്ടർ ഉപയോഗിച്ച് കൊണ്ടുള്ള പല പരിപാടികളിലും ഇങ്ങനെ ട്രെയിനിങ് ലഭിച്ച വിദ്യാർത്ഥികൾ ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു വരാറുണ്ട്. എല്ലാ കൊല്ലവും ക്ലബ്ബംഗങ്ങൾക്കായി ഐടി ക്വിസ് നടത്തിവരുന്നു. ഇതിലൂടെ കുട്ടികളിൽ സാങ്കേതിക വിദ്യയെ കുറിച്ചുള്ള പുതിയ അറിവുകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഐടി ഉപജില്ല മത്സരത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. ഐടി മേഖലയുമായി ബന്ധപ്പെട്ട സെമിനാർ അവതരണവും ഈ ക്ലബ്ബിന്റെ ഉത്തരവാദിത്വത്തിൽ നടത്തി വരാറുണ്ട്.

ടീൻസ് ക്ലബ്ബ്:

എല്ലാകാലത്തും എല്ലായിടത്തും വിദ്യാഭ്യാസം എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് വ്യക്തിയുടെ സമഗ്രമായ വികസനമാണ്. ഒരു കുട്ടിയിൽ നിന്ന് വ്യക്തിയിലേക്കുള്ള സമരവികസനം സാധ്യമാക്കുന്നത് കൗമാരക്കാലത്ത് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെയാണ്. ആയതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സെന്റ് ജോസഫ് വിദ്യാലയത്തിലെ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തിക്കൊണ്ട് ടീംസ് ക്ലബ്ബിന് രൂപം നൽകി. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ അഞ്ചാം തീയതി ജീവിതശൈലി രോഗങ്ങളുമായി സംബന്ധിച്ച് ക്ലാസ്സ് നടത്തി. പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും, ഫുഡിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും,വിവിധ രോഗങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ, എന്നിവയെക്കുറിച്ചും വ്യക്തമായി അവബോധം കുട്ടികൾക്ക് ക്ലാസിലൂടെ ലഭിച്ചു.കൗമാരക്കാർ ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് 'ലഹരിയുടെ ഉപയോഗം' ലഹരിക്കെതിരെ ഒരു ബോധഭരണ ക്ലാസ് ഓഗസ്റ്റ് 12ആം തീയതി വിദ്യാർത്ഥികൾക്ക് നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗത്തെക്കുറിച്ചും വിമൻസ് സിവിൽ എക്സൈസ് ഓഫീസറായ നിത്യ എൻ കുട്ടികൾക്ക് അവബോധം നൽകി.

ഇംഗ്ലീഷ് ക്ലബ്:

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ നൈപുണ്ണി വളർത്തിയെടുക്കുന്നതിന് കോഡിനേറ്റർ ആയ ശ്രീമതി ജോഷ്നി വർഗീസിനെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബിന് രൂപം നൽകി. കുട്ടികളിൽ 'LSRW' സ്കിൽ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ജൂൺ 19 ലെ വായനാദിനത്തിനോട് അനുബന്ധിച്ച് ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ ഇംഗ്ലീഷ് സോങ്, സോളിലോക്കി, വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവതരണം, ബുക്ക് റിവ്യൂ, പദ്യം ചൊല്ലൽ എന്നിവ അവതരിപ്പിച്ചു. എല്ലാ മാസത്തിലും അവസാനത്തെ വെള്ളിയാഴ്ച ഒത്തുകൂടുന്ന ക്ലബ് അംഗങ്ങൾക്കായി സ്പോട്ട് സെല്ലിംഗ്, ഹോട്ട് സീറ്റ്, ഗെയിംസ്, സ്റ്റോറി ടെല്ലിങ്, എന്നിങ്ങനെയുള്ള വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നു. ഒക്ടോബർ 4, 5 തീയതികളിൽ ആയി ഇംഗ്ലീഷ് ട്രെയിനിങ് പ്രോഗ്രാം കുട്ടികൾക്കായി ഡയറ്റിലെ റിസോഴ്സ് പൂൾ അംഗങ്ങളായ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എല്ലാ ആഴ്ചയിലെയും അസംബ്ലിയിൽ ഇംഗ്ലീഷ് പ്രോഗ്രാംസ് നടത്താനും ആഴ്ചയിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ന്യൂസ് പേപ്പർ തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.

ഹിന്ദി ക്ലബ്:

ഹിന്ദി ക്ലബ് അംഗങ്ങളായ കുട്ടികളിൽ ഹിന്ദി ഭാഷയെ അനായാസമായി കൈകാര്യം ചെയ്യാൻ ഉതകുന്ന പരിപാടികൾ കോഡിനേറ്റർ ആയ ശ്രീമതി ഐറിൻ മരിയയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. :'സുനേലി ഹിന്ദി ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി ഹിന്ദി ഭാഷയോടുള്ള താൽപ്പര്യം കൂട്ടാനും ഹിന്ദി സംസാരിക്കാൻ കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും ഈ ക്ലബ്ബ് ഏറെ ശ്രദ്ധ ചെലുത്തുന്നു. സെപ്റ്റംബർ 14 'ഹിന്ദി ദിവസ് ' വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കൊല്ലവും വളരെ മനോഹരമായി അവതരിപ്പിക്കാറുണ്ട്.