സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി. പരുത്തിയൂർ എന്ന കൊച്ചു ഗ്രാമവും അവിടെ അജ്ഞതയുടെ അന്ധകാരത്തെ വിദ്യയെന്ന പ്രകാശം ചൊരിഞ്ഞ് വിളങ്ങി നിൽക്കുന്ന സ്ഥാപനമാണ് സെന്റ്മേരീസ് എൽ പി എസ്സ് സ്കൂൾ.


പരുത്തിയൂർ എന്ന കൊച്ചു ഗ്രാമം നെയ്യാറിലെ സമീപം ആയതിനാൽ വെള്ളത്താൽ ചുറ്റപ്പെട്ടു കൈത ചെടികൾ നിറഞ്ഞ പ്രദേശവും കൂടുതലും ഓലപ്പുരകൾ ആയിരുന്നു. നദിയുടെയും കടൽ ആക്രമണവും പുര കത്തൽ എല്ലാം ഈ പ്രദേശവാസികൾക്ക്  പലവിധ ബുദ്ധിമുട്ടുകൾക്ക്  കാരണമായി. അന്നത്തെ പ്രധാന സഞ്ചാര മാർഗ്ഗം കനാൽ വഴിയുള്ള തോണി യാത്രയായിരുന്നു. ദൂരദേശത്ത് പോകണമെങ്കിൽ ഇവിടെ നിന്നും തോണി കയറി പൂവാർ പ്രദേശത്ത് എത്തിച്ചേർന്നാൽ മാത്രമേ വാഹനസൗകര്യം ലഭ്യമാവുകയുള്ളൂ. ഏക വിദ്യാലയം  കുളത്തൂർ പ്രദേശത്തായിരുന്നു.  പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ പുഴകടന്ന് കാൽനട യാത്ര ചെയ്തു വേണം പോകേണ്ടത് ഇക്കാരണത്താൽ പരിമിതമായ  കുട്ടികൾക്ക് മാത്രമാണ് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. സ്കൂൾ വിദ്യാർത്ഥികൾ യാത്രചെയ്ത വഞ്ചി നദീജലത്തിൽ  അപകടത്തിൽ ആവുകയും സ്കൂൾ കുട്ടികൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.  ഈ സാഹചര്യത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ബേബിജോൺ പരുത്തിയൂർ ഇടവക സന്ദർശിക്കുകയും ദുസ്ഥിതി മനസ്സിലാക്കുകയും ചെയ്ത. ഈ ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിക്കട്ടെ എന്ന വിശ്വാസത്തിൽ 1982-ൽ ഗവൺമെൻറ് അനുവദിച്ചുതന്നതാണ് സെന്റ്മേരീസ് എൽ പി എസ്സ് സ്കൂൾ.