സെന്റ്തോമസ് എച്ച് എസ് എസ് എരുമേലി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്തോമസ് എച്ച് എസ് എസ് എരുമേലി
വിലാസം
എരുമേലി

എരുമേലി പി.ഒ,
എരുമേലി
,
686509
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04828210397
ഇമെയിൽkply32024yahoo@.co.in
കോഡുകൾ
സ്കൂൾ കോഡ്32024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം‌‌
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആൻസമ്മ തോമസ്
പ്രധാന അദ്ധ്യാപകൻജേക്കബ് മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വർഷം തോറും ഈ ഗ്രാമത്തിൽ വന്ന് അയ്യപ്പസ്വാമിയേയും വാവർ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്ര‍ഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താൽ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തിൽ പ്രഥമസ്ഥാനത്തു നിൽക്കു്ന്നു ഈ സ്ക്കൂൾ. ഒരമ്മയുടെ സ്നേഹം നുകർന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാൻ ഈ വിദ്യാലയത്തിന്റെ മക്കൾക്കു കഴിയുന്നു. ആദ്ധ്യാൽമികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്.

ചരിത്രം

1926 ൽ എൽ പി സ്ക്കൂൾ സ്ഥാപിതമായി.എരുമേലിക്കാർക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചൻ കരിപ്പാപറമ്പിലാണ് സ്ക്കൂൾ ആരംഭിച്ചത്. 1937 ൽ പ്രൈമറി ്ക്കൂൾ മിഡിൽ സ്ക്കൂളായി ഉയർകത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. ഈ കാലഖട്ടത്തിൽ ചാക്കോച്ചൻ വസ്തു വകകൾ വിറ്റ് മലബാറിലെ മണ്ണാറക്കാട്ടിലേയ്ക്ക് മാറിയതിനാൽ എരുമേലിയിൽ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നത് സ്ക്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമായിരുന്നു. 1945 ൽ അത് ഏതെങ്കിലും സ്വകര്യ ഏജൻസിയെ ഏൽപ്പിക്കാൻ നിശ്ചയിച്ച വിവരം ചാക്കോച്ചനും പുത്രൻ കെ. ജെ തോമസ്സുംം ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതി നിധി എന്ന നിലയ്ൽ രൂപതാ വക കുടുക്കവള്ളി തോട്ടത്തിന്റെ മാനേജരായിരുന്ന ബഹു.കല്ലറയ്ക്കൽ കുരുവിള അച്ചനോട് പല പ്രാവശ്യം നിർബന്ധിച്ചു പറയുകയുണ്ടായി. ചങ്ങനാശ്ശേരി രൂപതയിൽ നിന്നും ചാക്കോച്ചന് ന്യായമായ പ്രതിഫലം കൊടുത്ത് ഈ സ്ക്കൂളേറ്റെടുക്കണമെന്ന് ബഹു.കുരുവിള അച്ചൻ അന്നത്തെ മെത്രാനായിരുന്ന അഭി.ജയിംസ് കാളാശ്ശേരി പിതാവിനോട് അപേക്ഷിച്ചു. പിതാവ് തടസ്സമൊന്നും കൂടാതെ സ്ക്കൂൾ രൂപതയിലേയ്ക്ക് ഏറ്റെടുക്കുന്നതിനു സമ്ാമതിച്ചു. പ്രതിഫലമായി ആറായിരം രൂപ കൊടുത്ത് ആധാരെ നടത്തുകയും ചെയ്തു. സ്ക്കൾ മാനേജരായി ബഹു.കുരുവിള അച്ചനെയാണ് അഭി.പിതാവ് നിയമിച്ചത്. 1949 മെയ് 31 ന് എരുമേലിയിൽ ക്ലാരമഠം സ്ഥാപിതമായി.മഠം സ്ഥാപകയായ ബഹു.സറഫീനാമ്മയുടെ ബന്ധുവായ എം. എം .ജോസഫ് മഠത്തിശ്ശേരി അവർകൾ രണ്ടരയേക്കർ സ്ഥലം മഠത്തിനു സൌജന്യമായി നൽകി.പിന്നീട് ഹൈസ്ക്കൂളിന് നിയമാനുസൃതം വേണ്ടിയ്രുന്ന സ്ഥല വിസ്ത്രതിയിൽ അൽപം കുറവുണ്ടായിരുന്നത് പരിഹരിക്കുവാൻ മഠാധികൃതർ തയ്യാറാവുകയും ചെയ്തു.1949 ൽ ഹൈസ്ക്കൂളാക്കുന്നതിനുള്ളഗവ.അംഗീകാരം ലഭിക്കുകയും ഹെഡ്മാസ്റ്ററായി റവ.ഫാ.ആന്റണി കായിത്തറയെ അഭി.പിതാവ് നിയമിക്കുകയും ചെയ്തു പിന്നീട് 1961 ൽ പ്രൈമറിസ്ക്കൂളിന്റെ നടത്തിപ്പ് ക്ലാരമഠത്തിന്റെ ചുമതലയിൽ വിട്ടു കൊടുക്കുകയും ചെയ്തു 1965 മുതൽ എരുമേലി പള്ളിയുടെ വികാരി മാരായി നിയമിതരാകുന്ന ബഹു.വൈദികർ സ്ക്കൂളിന്റെ മേൽനോട്ടം വഹിച്ചുപോരുന്നു.1977 ൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോൾ ചങ്ഹനാശ്ശേരി രൂപത കാഞ്ഞിരപ്പള്ളി രൂപതയ്ക്ക മാനേജ്മെന്റ് കൈമൈറി. ഇപ്പോൾ 1500 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 70 അദ്ധ്യാപക അനദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു.

'ഭൗതികസൗകര്യങ്ങൾ

ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി,ഹൈസ്ക്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ ,മൾട്ടീമീഡിയാ റൂം,ലൈബ്രറി, വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കൾ സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുവേണ്ടി ഫാഷൻ ടെക്നോളജി കോഴ്സ് സർക്കാർ തലത്തിൽ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന നീന്തൽ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി രൂപതാ മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് ഈറ്റോലി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ ചിറ്റപ്പനാട്ട് ആണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ ശ്രീ. ജേക്കബ് മാത്യുവും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആൻസമ്മ തോമസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. റവ. ഫ. എബ്റാഹം നെടുംതകിടി‌‌\ റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ ശ്രീ. എം. എ ആൻറണി മാന്നില\ ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കത്‍\ ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ\ ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ ശ്രീ. വി.ജെ ജോസഫ് വാതല്ലൂർ ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ ശ്രീ.ജേക്കബ് മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എരുമേലി പരമേശ്വരൻ പിള്ള മാർ മാത്യു അറയ്ക്കൽ

വഴികാട്ടി

<googlemap version="0.9" lat="9.485953" lon="76.848013" zoom="16" width="350" height="350" controls="none"> 9.486563, 76.847188, st Thomas HSS Erumely </googlemap>