സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ/2025-26
| Home | 2025-26 |

ജൂൺ 2 പ്രവേശനോത്സവം

2025-26 അധ്യായനവർഷത്തിലെ പ്രവേശനോത്സവം സെൻ്റ് തെരേസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു .മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു മാഡം പരിപാടികൾ ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സിമി .ഡി ,പി ടി എ പ്രസിഡൻറ് ശ്രീ കൃഷ്ണ പ്രകാശ് ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ ബെല്ല, ലോക്കൽ മാനേജർ സിസ്റ്റർ മരിയ റെജി , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ ,മാതാപിതാക്കൾ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു . പുതിയ സ്കൂളിൽ എത്തിയ വിദ്യാർത്ഥിനികളെ അക്ഷരമാലകൾ എഴുതിച്ചേർത്ത വിവിധ നിറങ്ങളോടു കൂടിയ ഫ്ലാഗുകൾ കൊടുത്ത് വരവേറ്റു . സ്കൂളും പരിസരപ്രദേശങ്ങളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്കൂളിൽ എത്തിയ ഓരോ വിദ്യാർത്ഥിനിയെയും മിഠായികൾ നൽകിയാണ് സ്വീകരിച്ചത് .പുതുതായി ചേർന്ന കുട്ടികളെ സ്വീകരിക്കാനായി മുതിർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു കുട്ടികൾക്ക് എല്ലാവിധ ആശംസകളും നേർന്ന് കൊണ്ട് അധ്യാപകരും ,അനധ്യാപകരും, സ്കൂൾ മാനേജ്മെൻറും ഒപ്പമുണ്ടായിരുന്നു. ഈ വർഷത്തെ പ്രവേശനോത്സവം ഒരു വൻ വിജയമാക്കി മാറ്റാൻ കഴിഞ്ഞു എന്നുള്ളതിൽ യാതൊരു തർക്കവുമില്ല



ജൂൺ 5-പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനം - ഗൈഡ്സ്
മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഒരുവൻ തന്നെ കൂടാതെ തന്റെ സഹജീവികളെയും സ്നേഹിക്കുന്നു പരിസ്ഥിതി ദിനത്തിൽ ഗൈഡ്സ് ടീം തൈകൾ നട്ടു സ്കൂളിൽ ഉള്ള ഗാർഡൻ വൃത്തിയാക്കി പൂച്ചെടികൾ നട്ടു. പരിസ്ഥിതി ദിനം - ജെ ആർ സി കുട്ടികൾ അടുക്കള മുറ്റത്ത് പച്ചക്കറി ചെടികൾ നട്ടു . സ്കൂൾ പരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു കെട്ടിവെച്ചു . പരിസ്ഥിതി ദിന പ്രതിജ്ഞ ,പരിസ്ഥിതി ഗാനം 1പരിസ്ഥിതി ദിനവുമായി ബന്ധമുള്ള പ്രസംഗം ക്വിസ് എന്നിവ നടത്തി
രക്ഷിതാക്കളോടൊപ്പം വീടുകളിൽ വൃക്ഷ തൈകൾ നട്ടു




വ്യായാമം (സുബ്ബ )
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻറെ ഭാഗമായി ഇന്ന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വ്യായാമം സുബ്ബ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. ക്ലാസ് ടീച്ചേഴ്സ് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ഐസിടിയുടെ പ്രവചനങ്ങൾ ഉപയോഗപ്പെടുത്തി ലാസ്റ്റ് പീരീഡ് കുട്ടികളെ അസംബ്ലി ഗ്രൗണ്ടിൽ ഇറക്കി യുപി, എച്ച് എസ് വിഭാഗം കുട്ടികളും സുബ്ബയിൽ പങ്കെടുത്തു .വ്യായാമത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി
സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം – ഒരു പരിചയം
വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പൗരത്വഗുണങ്ങളും വളർത്തുന്നതിനും സമൂഹത്തെ വിശദമായി മനസിലാക്കുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. ചരിത്രം, ഭൂഗോളശാസ്ത്രം, പൗരവിദ്യാഭ്യാസം, രാഷ്ട്രീയ ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ താത്പര്യം ഉണർത്തുക, ആശയവിനിമയം പ്രോത്സാഹിപ്പിക്കുക, ചെറു ഗവേഷണങ്ങൾക്കും പഠനപ്രവർത്തികൾക്കുമായി വേദി ഒരുക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ. ക്ലാസ്സ് മുറിയിൽ മാത്രം ഒതുങ്ങാതെ, സാമൂഹിക വിജ്ഞാനത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാനും വിദ്യാർത്ഥികളെ സജീവ പൗരന്മാരായി വളർത്താനുമുള്ള ഒരു മികച്ച അവസരമാണ് ഈ ക്ലബ്ബ് നൽകുന്നത്.
സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനായി സ്കൂൾ തലത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ആദ്യത്തെ മീറ്റിംഗ് 17 /6/25 ഉച്ചക്ക് 1 .30 നു ചേർന്നു. സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് വിളിച്ചു ചേർത്തത്. പ്രസിഡന്റ് , സെക്രട്ടറി എന്നിവരുടെ തെരഞ്ഞെടുപ്പിന് ശേഷം ഈ മാസം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തേണ്ട പരിപാടികളെ കുറിച്ച് ചർച്ച നടത്തി. സ്കൂൾ പാര്ലമെന്റ് എലെക്ഷൻ നടത്തേണ്ടതിന്റെ രൂപ രേഖ തെയ്യാറാക്കി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു