സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024 ക്ലബ് പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ കുട്ടികളിൽ സഹകരണ മനോഭാവം വളർത്താൻ സഹായിക്കുന്നു.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പഠിക്കുവാനും വളരുവാനും സാധിക്കുന്നു. കുട്ടികൾക്ക് നല്ല അനുഭവങ്ങൾ    നൽകുന്ന നിരവധി ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്.എല്ലാ വ്യാഴാഴ്ചകളിലും ക്ലബ് മീറ്റിംഗ് കൂടുന്നു.

നേച്ചർ ക്ലബ്

പ്രകൃതി നമ്മുടെ അമ്മയാണ്.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി സംരക്ഷണ മനോഭാവവും വളർത്താനായി നേച്ചർ ക്ലബ് പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരിക്കൽ മീറ്റിംഗ് കൂടുന്നു.

 





 

ആർട്സ്  ക്ലബ് ,

ഇംഗ്ലീഷ് ക്ലബ്

   അറബിക് ക്ലബ് ,

സേഫ്‌റ്റി ക്ലബ് ,

സുരക്ഷാ സംവിധാനങ്ങളും സുരക്ഷാ മുൻ കരുതലുകളും ഏറെ പ്രധാനപ്പെട്ടതാണ്.മനുഷ്യൻ ജീവിക്കുന്ന ഓരോ ചുറ്റുപാടിലും അപകടങ്ങൾ പതുങ്ങി ഇരിപ്പുണ്ട്.അപകടങ്ങളെ തരണം ചെയ്തു കൊണ്ടുള്ള ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.കാരണം സൂര്യന്റെ ചൂട് മുതൽ അപകടം വരാവുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും ഉണ്ട് .  

   നമ്മുടെ സ്കൂളിലെ സുരക്ഷാ ക്ലബ്ബുകാർ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.

മാത്‍സ് ക്ലബ് ,

മലയാളം ക്ലബ് ,

റീഡേഴ്‌സ് ക്ലബ് ,

ഹെൽത്ത് ക്ലബ്,

സ്പോർട്സ് ക്ലബ് ,

വർക്ക് എക്സ്പീരിയൻസ് ക്ലബ്

 
Nature club

സെന്റ് ജോർജ് എൽ. പി. എസ് അമ്പൂരി സ്കൂളിൽ 10 ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാ വ്യാഴഴ്ചകളിലും മീറ്റിംഗ് കൂടുന്നു. ഓരോ അദ്ധ്യാപകർക്കും ഓരോ ക്ലബ് ന്റെ ഉത്തരവാദിത്വം ഉണ്ട്.

 
Arts club-എല്ലാ ആഴ്ചയിലും ഒരു ദിവസം ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ഷിജി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി വരുന്നു .

വിദ്യാരംഗം കലാസാഹിത്യ വേദി

സെന്റ് ജോർജ് സ്കൂളിലെ 50 കുട്ടികൾ  വിദ്യാരംഗം കലാസാഹിത്യ വേദിയിൽ പ്രവർത്തിക്കുന്നു .കുട്ടികളിലെ സാഹിത്യ അഭിരുചികൾ വർധിപ്പിക്കാനായി ആഴ്ചയിൽ ഒരു ദിവസം സനൽ സാറിന്റെ നേതൃത്വത്തിൽ മീറ്റിംഗ് കൂടുന്നു.

അറബിക് ക്ലബ്

എല്ലാ വ്യാഴാഴ്ചയും അറബിക് ക്ലബ്ബ് കൂടുന്നു .കുട്ടികൾ വളരെ ഉത്സാഹത്തോടെ ക്ലബ്ബിൽ എത്തിച്ചേരുന്നു .കുട്ടികൾക്ക് ഉത്സാഹം നൽകുന്നരീതിയിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു .ചിത്രം വറക്കുക ,ചിതങ്ങൾ വെട്ടിയൊട്ടിക്കുക ,അക്ഷരമാളുണ്ടാക്കുക തുടങ്ങിയ വിവിധതരം പ്രവർത്തനങ്ങൾ നൽകി ക്ലാസ്സ്മുറി വളരെ രസകരവും ഉത്സാഹകരയുമാക്കുന്നു .