സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സ്ക്കൂൾ ബസ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വാങ്ങിയ സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് പ്രവർത്തിക്കുന്നു.സ്കൂളിൽ നിന്നും അകലെ നിന്ന് വരുന്ന കുട്ടിൾക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂൾ ബസ് മൂന്ന് യാത്രകളിലായി കുട്ടികളെ സ്കൂളിൽ ​എത്തിക്കുന്നു. ബസിലെ ക്രമീകരണങളുടെ ഫലമായി കുട്ടികൾ വളരെ സുഖകരമായി യാത്ര ചെയ്യു​ന്നു.

ഗോത്രസാരഥി പദ്ധതി. പദ്ധതി അനുകൂല്യം ലഭിക്കേണ്ട പട്ടിക വർഗ കുട്ടികളെ കണ്ടെത്തുകയും ഏറ്റവും അനുയോജ്യമായ രീതിയിൽ വിവിധ കോളനികളെ ഉൾപ്പെടുത്തി റൂട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു.2021-22 അധ്യയന വർഷത്തിൽ 8ആം ക്ലാസ്സ്‌ മുതൽ 10ആം ക്ലാസ്സ്‌ വരെ 125 പട്ടികവർഗ വിദ്യാർത്ഥികൾ ഗോത്ര സാരഥി പദ്ധതി ഗുണഭോക്താക്ക ളായുണ്ട്. ഇവർ മാനന്തവാടി മുൻസിപ്പാലിറ്റി, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിൽ ഉൾപ്പെട്ട 50ഇൽഅധികം കോളനികളിൽ നിന്നുള്ളവരാണ്.