ഓരോ കുട്ടിയും ആരാണെന്നും, അവരുടെ ജീവിത സാഹചര്യം എന്താണെന്നും അറിയാൻ അവരുടെ കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം സന്ദർ‌ശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഭവന രഹിതർ,രോഗാവസ്ഥ, ശിഥില കുടുംബം എന്നിങ്ങനെ ഓരോ കുട്ടിയേയും ഞെരുക്കത്തിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഓരോരുത്തർക്കും ആവശ്യമായ കൈത്താങ്ങ് നല്കി വരുന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിൽ വരുന്നു.എന്തു പ്രശ്നവും അധ്യാപകരോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ കുടുംബാംഗങ്ങൾ എന്ന നിലയിൽ ആത്മബന്ധം പുലർത്തുന്നു.