സുഹറ യു.പി.എസ്/എന്റെ ഗ്രാമം
ആറളം
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് .
ഭൂമിശാസ്ത്രം
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ ,ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്തമണ്ണ്, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.
അതിരുകൾ
- വടക്ക് : അയ്യങ്കുന്ന്, വെമ്പുഴ
- പടിഞ്ഞാറ് : പായം ഗ്രാമപഞ്ചായത്ത്
- തെക്ക് : കണിച്ചാർ, ബാവലി-ആറളം പുഴ
- കിഴക്ക് : അയ്യൻകുന്ന്, കേളകം