സി ബി എം എച്ച് എസ് നൂറനാട്/സ്കൗട്ട്&ഗൈഡ്സ്-17
സാരഥികൾ
സി ബി എം എച്ച് എസ്സി ലെ എം രവികൃഷ്ണൻ , യു. യദുകൃഷ്ണൻ, സജീവിഎസ് എന്നി അധ്യാപകർ സ്കൗട്ട് മാസ്റ്റർമാരായും രഞ്ജിനി വി, ഗായത്രി ശരത്ചന്ദ്രൻ, പ്രിയന്തി മോഹൻ എന്നിവർ ഗൈഡ്സ് ക്യാപ്റ്റന്മാരായും പ്രവർത്തിക്കുന്നു
പ്രവർത്തനങ്ങൾ
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ 100 വൃക്ഷ തൈകൾ ശേഖരിക്കുകയും സ്കൂളിലും സമീപപ്രദേശങ്ങളിലുള്ള 75 വീടുകളിൽ വൃക്ഷ തൈവിതരണം ചെയ്യുകയും പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസുകൾ ഏടുക്കുകയും ചെയ്തു. ജൂൺ 24ന് പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പുകയില വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖകൾ തയ്യാറാക്കുകയും കുട്ടികൾ സമീപപ്രദേശത്തെ വീടുകളിൽ വിതരണം ചെയ്യുകയും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. ഓഗസ്റ്റ് 15-ആം തീയതി സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ ഫ്ലാഗ് സെർമണി,പരേഡ്, ദേശഭക്തിഗാനം, സ്‌കിറ്റ് എന്നിവ നടത്തി.
ഓഗസ്റ്റ് പതിനേഴാം തീയതി പ്രളയ ദുരിതവുമായി ബന്ധപ്പെട്ട് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പന്തളം, കുടശ്ശനാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുകയും അവർക്ക്ആവശ്യമായ സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തു. ഒക്ടോബർ 20ന് ജോട്ടാ ജോട്ടിക്ക് ഈ സ്കൂളിലെ മൂന്ന് സ്‌കൗട്ടുകളും, മൂന്ന് ഗൈഡുകളും ജില്ലാതലത്തിൽ പങ്കെടുത്തു സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. നവംബർ മാസം അടുക്കളത്തോട്ട നിർമ്മാണ പ്രോജകേടിൽ ഈ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ജില്ലാ ഗ്രേഡ് കരസ്ഥമാക്കി
2019 ജനുവരി 12 13 തീയതികളിൽ എച്ച്എസ് പടനിലം, എസ്എൻ വിവേക് എന്നീ സ്കൂളുകളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളെ ഉൾപ്പെടുത്തി ദ്വിദിന ക്യാമ്പ് നടത്തി. ഫ്ലാഗ് സെർമൺ, എസ്റ്റിമേഷൻ മാപ്പിംഗ്, ഫസ്റ്റ് എയ്ഡ്, യോഗ പരിശീലനം, ക്യാമ്പ് ഫയർ, ടെന്റ് പിച്ചിംഗ് എന്നിവ നടത്തുകയും രാജ്യപുരസ്കാർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും മറ്റുള്ളവർക്ക് സഹായമായ പ്രവർത്തികൾ ചെയ്യുക രണ്ട് ഗൈഡ് കുട്ടികളെ ക്യാമ്പിൽ അനുമോദിക്കുകയും ചെയ്തു. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് പരേഡ്, റാലി, എന്നിവ നടത്തി.