ഉള്ളടക്കത്തിലേക്ക് പോവുക

സി ബി എം എച്ച് എസ് നൂറനാട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

രൂപീകരണം

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് അംഗങ്ങളെ വിളിച്ച‌ുക‌ൂട്ടി യോഗം ചോർന്ന് 2018-19 അദ്ധ്യായന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾക്കായി ക്ലബ് രൂപീകരിച്ച‌ു. നാച്വറൽ സയൻസ് അദ്ധ്യാപിക ആർ.എസ്സ് മിനി ഈ വർഷത്തെ സയൻസ് ക്ലബ് സെക്രട്ടറി ആയി ച‌ുമതല ഏറ്റ‌ു

പ്രവർത്തനങ്ങൾ

2018 19 അധ്യായന വർഷത്തിൽ ജൂലൈ 21ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചാന്ദ്രദിനക്വിസ് നടത്തി. ഇതിൽ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ജൂലൈ 24ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പഠനക്ലാസ് സംഘടിപ്പിച്ചു. ഒക്ടോബർ നാലിന് സ്കൂൾതല സി വി രാമൻ ഉപന്യാസ രചനാ മത്സരം നടത്തി പത്താം സ്റ്റാൻഡേർഡ് എഫ് ഡിവിഷനിലെ അഖില എസ് ന് ഒന്നാം സ്ഥാനം ലഭിച്ച‌ു. തുടർന്ന് സബ്‍ജില്ലാ മത്സരത്തിലും ഒന്നാം സ്ഥാനം ലഭിക്ക‌ുകയ‌ും ജില്ലാതല ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു

ഒക്ടോബർ 10ന് സ്കൂൾതല ശാസ്ത്ര മേള നടത്തി മാവേലിക്കര ഡി.ഇ.ഒ  സ‌ുബിൻ പോൾ   ഉദ്ഘാടനം ചെയ്‌ത‌ു.  ക‌ുട്ടികള‌ു‌ടെ പങ്കാളിത്തം കൊണ്ട് ഈ മേള വളരെ വിജയകരമായിരുന്നു. സ്‌കൂൾതല ശാസ്‌ത്രമേളയിൽ വിജയികളായ കുട്ടികളെ സബ്‌ജില്ല്ലാ ശാസ്‌ത്രമേളയിൽ സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ, എന്നീ വിഭാഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു
നവംബർ 11ന് ശാസ്ത്ര രംഗം പദ്ധതിയുടെ ഭാഗമായി സയൻസ് ആൻഡ് ടെക്നോളജി എന്ന വിഷയത്തിൽ അടൂർ ഹയർസെക്കൻഡറി സ്കൂളിലെ  അധ്യാപകനായ റോഷൻ എം നായർ സെമിനാർ നടത്തി  കുട്ടികൾക്ക് വളരെ പ്രയോജനകരമായ ക്ലാസ്സ് ആയിരുന്നു ഇത്.

ചിത്രങ്ങങ്ങൾ