ഉള്ളടക്കത്തിലേക്ക് പോവുക

സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

"കൗമാരക്കാരുടെ പ്രശ്നങ്ങളും പരഹാരങ്ങളും"

Junior redcross C LEVEL കുട്ടികൾക്കുള്ള സെമിനാർ ക്ലാസ്സ്‌ 2 സെഷൻ ആയി21/02/2025 ൽ നടത്തി. ആദ്യ സെഷൻ പാലമേൽ ഹെൽത്ത്‌ സെന്ററിലെ ഡോക്ടറും സിബിഎം ലെ പൂർവവിദ്യാർത്ഥിയുമായ ദേവിക "കൗമാരക്കാരുടെ പ്രശ്നങ്ങളും പരഹാരങ്ങളും"എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. പിന്നീടുള്ള സെഷൻ കൈകാര്യം ചെയ്തത് സിബിഎം ലെ അധ്യാപികയായ ശ്രീജ ടീച്ചർ ആണ്. "കുട്ടികളെ എങ്ങനെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാം" എന്ന വിഷയം വളരെ effective ആയി കൈകാര്യം ചെയ്തു.

ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം സ്കൂൾ HM ശ്രീമതി R സജിനി TEACHER നിർവഹിച്ചു. JRC സീനിയർ കൗൺസിലർ V സുനിൽകുമാർ സർ, കൗൺസിലർമാരായ എസ് അശ്വതി, ആർ ധന്യ എന്നിവർ ആശംസ അറിയിച്ചു

എഴുത്താണി Reading Corner

സ്കൂൾ പാർലമെൻ്റിൻ്റെയും ഗീതാഞ്ജലി വായനശാലയുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി വായനമൂല തയ്യാറാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സജിനി ഉദ്ഘാടനം ചെയ്തു.

കലോത്സവം

ആലപ്പുഴ ജില്ലാ കലോത്സവം ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് പ്രസംഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രീയ വിദ്യാർത്ഥി ഗൗതം കൃഷ്ണ (10C) 2024-25

sports

ആർച്ചറി ചാമ്പ്യൻഷിപ്പ്

പെരുമ്പാവൂരിൽ വച് നടക്കുന്ന 36-ാമത് സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ Under -18 വിഭാഗത്തിൽ ഇന്ത്യൻ റൗണ്ടിൽ ആലപ്പുഴ ജില്ലാ ടീമിനെ പ്രതിനിധീകരിച്ച ബ്ലാക്ക് സോക്സ് സ്പോർട്സ് അക്കാദമി CBM HS ൻ്റെ അഭിമാന താരങ്ങളായ മുഹമ്മദ് അഫ്സർ, മുഹമ്മദ് അൽത്താഫ്, അഭിമന്യൂ വി എസ്, ഹരി ഗോവിന്ദ് എന്നീ കായിക താരങ്ങൾ സംസ്ഥാന ആർച്ചറി അസ്സോസിയേഷൻ ഖജാൻജി ശ്രീ. പൻമന മൻജേഷ് സാറിനും ദേശീയ-സംസ്ഥാന ഒഫീഷ്യലുകൾക്കും കോച്ച് ശരത് സാറിനും ക്ലബ് അംഗങ്ങൾക്കൊപ്പം.

ഷോട്ട്പുട്ട് മത്സരം

ആലപ്പുഴ ജില്ലാ കേരളോത്സവത്തിൽ ഷോട്ട്പുട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ബ്ലാക്ക് സോക്സ് അക്കാദമിയുടെ ഹനീസ്. ടി


വുഷു ചാമ്പ്യൻഷിപ്പ്

ആലപ്പുഴ ജില്ലാ കേരളോത്സവത്തിൽ ഷോട്ട്പുട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ബ്ലാക്ക് സോക്സ് അക്കാദമിയുടെ ഹനീസ്. ടി 68-ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിഷ യ്ക്ക് സ്കൂളിൽ നൽകിയ സ്വീകരണം

അന‍ുമോദനം

ഭാരത് സേവാസമാ‍ജ് പ‍ുരസ്‍ക്കാരം ലഭിച്ച സ്കൂളിലെ ഹിന്ദി അദ്ധ്യാപകനും

എൻ. സി.സി ഓഫീസറുമായ റ്റി.ജെ കൃഷ്ണകുമാർ സാറിന് ഒരായിരം ആശംസകൾ


ടാലെൻ്റ് സെർച്ച്

മാവേലിക്കര ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ടാലെൻ്റ് സെർച്ച് പരീക്ഷയിൽ (സബ് ജില്ല തലം) ആയുഷ് ആർ കുമാർ (9 D) ഒന്നാം സ്ഥാനം കരസ്ഥമാക്കി (2024-25)

എം ടി അനുസ്മരണം

സ്കൂളിലെ ഗീതാഞ്ജലി വായനശാലയും മഴമ ബാലവേദിയും സംഘടിപ്പിച്ച എം ടി അനുസ്മരണം മുൻ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പലും പന്തളം എൻഎസ്എസ് കോളേജിലെ മലയാളംവിഭാഗം മേധാവിയുമായിരുന്ന ഡോ: സുധാകരകുറുപ്പു സാർ നിർവ്വഹിച്ചു .എം ടി കൃതികളെപ്പറ്റിയും കഥാപാത്രങ്ങളെ പറ്റിയും മുഖ്യപ്രഭാഷണം നടത്തിയത് സാംസ്കാരിക പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനായ റ്റി.എൻ അനീഷ് സാർ ആയിരുന്നു . സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിദ്യാർഥികൾ , അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായി

'ഒ.എൻ. വി.സ്‌മൃതി'

പ്രശസ്തകവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ

ശ്രീ.ഒ.എൻ.വി.കുറുപ്പിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് ഗീതാഞ്‌ജലി വായനശാലയുടേയും കിലുക്കാംപെട്ടി റേഡിയോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് കാവ്യാഞ്‌ജലി നടത്തി

സ്‍ക‍ൂൾ വാർഷികം

സി ബി എം ഹൈസ്‍ക‍ൂളിന്റെ 85-ആം സ്‍ക‍ൂൾ വാർഷികാഘോഷം 2025 FEBRUARY 7 വെള്ളിയാഴ്ച രാവിലെ 9.30 മ‍ുതൽ സ്‍ക‍ൂൾ ആഡിറ്റോറിയത്തിൽ നടന്ന‍ു.വാ‍ർഷിക സമ്മേളന ഉത്‍ഘാടനം സിനിമാ താരം ശരത്ത് നിർവ്വഹിച്ച‍ു.മ‍ുഖ്യപ്രഭാഷണം ഫോൿലോക് അക്കാദമി അംഗം അഡ്വ . സ‍ുരേഷ് സോമ നി‍ർവ്വഹിച്ച‍ു.മ‍ുഖ്യ അതിഥിയായി സി ബി എം ന്റെ പ‍ൂർവ്വ വിദ്യാ‍ത്ഥി ലക്ഷ്മി പ്രിയ പങ്കെട‍ുത്ത‍ു.തദവസരത്തിൽ വിവിധ മേഘലകളിൽ മികവ‍ു പ‍ുല‍ർത്തിയ അദ്യാപകരേയ‍ും വിദ്യാ‍ർത്ഥികളേയ‍ുെ അന‍ുമോദിച്ച‍ു.

ജില്ലാ സ്കൂൾ robotic ഫെസ്റ്റ്

ആലപ്പുഴ ജില്ലാ സ്കൂൾ robotic ഫെസ്റ്റ് ഉത്ഘാടന വേദിയിൽ സി. ബി. എം സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ : ഗൗതം കൃഷ്ണ തയ്യാറാക്കിയ Robotic flag ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.. അഭിനന്ദനങ്ങൾ 👏👏👏