സി ബി എം എച്ച് എസ് നൂറനാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാഘോഷം

സി ബി എം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .

നൂറനാട് : ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വേറിട്ട രീതിയിൽ സംഘടിപ്പിച്ച സി ബിഎം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വനം വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈനിലൂടെ

ബഹുമാനപ്പെട്ട വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .വന വൽക്കരണത്തെ കുറിച്ചും കുട്ടികൾ ഏറ്റെടുക്കേണ്ട പരിസ്ഥിതി പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു .പിടിഎ പ്രസിഡന്റ് പ്രഭാ.വി .മറ്റപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക സാംസ്കാരിക പരിസ്ഥിതി മേഖലയിലെ പ്രമുഖർ സംസാരിച്ചു . പാലമേൽ കൃഷി ഓഫീസർ പി രാജശ്രീ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനുമായ എസ് അനീഷ് ചടങ്ങിൽ പരിസ്ഥിതി സന്ദേശം നൽകി പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരി മാവേലിക്കര കൊല്ലം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്റർ ദിനേശ്.എസ്. എക്സിക്യൂട്ടീവ് സോഷ്യൽ ഇനിഷ്യേറ്റീവ് ആലപ്പുഴ ജില്ല കോഡിനേറ്റർ കീർത്തീകൃഷ്ണൻ സ്കൂൾ ഹെഡ് മിസ്ട്രസ് ആർ. സജിനി, പി.ടി.എ പ്രസിഡന്റ് പ്രഭ വി. മറ്റപ്പള്ളി, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ ഹരീഷ് കുമാർ എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശങ്ങൾ നൽകി . സ്കൂൾ പരിസ്ഥിതി ക്ലബ്ബ് സീഡ് കോർഡിനേറ്റർ കെ ഉണ്ണികൃഷ്ണൻ ചാങ്ങിന് നേതൃത്വം വഹിച്ചു. സ്ക്കൂൾ ഐ.ടി. ക്ലബ് അദ്ധ്യാപകരായ ആർ.രാജേഷ്, ലേഖ എന്നിവർ ഓൺലൈൻ സൗകര്യം ഒരുക്കി.തുടർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. ശ്രുതികുഞ്ഞുമോൻ, ജോത്സ്ന , ദൃശ്യ എന്നിവരുടെ പരിസ്ഥിതി ഗാനവും ചടങ്ങിൽ നടത്തി.

പൂർവ്വ വിദ്യാർത്ഥികൾ മന്ത്രിയും , എം.എൽ.എ യുമായ്  മാതൃവിദ്യാലയം വൃക്ഷതൈകൾ നട്ട് അത് അഘോഷമാക്കി

സി.ബി.എം ഹയർസെക്കൻഡറി സ്കൂളിന് ഇരട്ടിമധുരം നൽകി പൂർവ്വ വിദ്യാർത്ഥികളായ പി.പ്രസാദ് ( കൃഷി വകുപ്പ് ) മന്ത്രിയായും അഡ്വ: പി.എൻ പ്രമോദ് നാരായൺ  എം.എൽ.എ യുമായി . നിയുക്ത മന്ത്രിയോടും എം എൽ എ യോടുമുള്ള ആദരസൂചകമായി സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷങ്ങൾ നട്ട് സ്കൂൾ മാതൃകയായി . പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ഞാവൽ തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാലമേൽ പഞ്ചായത്തിന് തന്നെ അഭിമാനകരമായ ഒന്നാണ് ഈ സുദിനം എന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടർന്ന് കാവുംപാട് വാർഡ് മെമ്പർ ബി. അനിൽകുമാർ , ഠൗൺ വാർഡ് മെമ്പർ വേണു കാവേരി , പി.ടി.എ പ്രസിഡന്റ് പ്രഭ.വി. മറ്റപ്പള്ളി, ഹെഡ്മിസ്ട്രസ്സ് ആർ. സജിനി എന്നിവരും സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. സ്കൂളിലെ പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംരക്ഷിച്ചു പോരുന്ന ഫലവൃക്ഷ തോട്ടം 6 വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്തതും ശ്രീ.പി. പ്രസാദാ യിരുന്നു. മന്ത്രിയുടെയും ,എം എൽ എ യുടെയും പൊതുപ്രവർത്തന ജീവിതം ആരംഭിക്കുന്നത് ഈ വിദ്യാലയത്തിലൂടെയാണ്. എന്നും സ്കൂളുമായ് ഊഷ്മളമായ ബന്ധം സ്ഥാപിക്കുവാൻ ഇവർ എന്നും ശ്രമിച്ചിരുന്നു എന്നത് വിദ്യാലയത്തോടുള്ള മന്ത്രിയുടെയും എം.എൽ.എ യുടെയും പ്രതിബദ്ധതയാണ് കാണിക്കുന്നത് . തെരത്തെടുപ്പ് വേളയിൽ പഠിച്ച സ്കൂളിൽ ഒരേ ബുത്തിൽ തന്നെയാണ് രണ്ടു പേരും വോട്ടവകാശം വിനിയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. ഡെപ്യുട്ടി ഹെഡ് മാസ്റ്റർ ജെ. ഹരീഷ് കുമാർ , അദ്ധ്യാപകരായ , എസ്. ഷിബു ഖാൻ , എച്ച്.ഹരികൃഷ്ണൻ , യു.രവികൃഷ്ണൻ , എസ്.സജീവ്, ജി.പി പ്രശോഭ് കൃഷ്ണൻ , ആർ സിനി, അർച്ചനാ സുധാകരൻ, പ്രീതാ സി.നായർ ,വി.രജ്ഞിനി , സനിതാകുമാരി , സന്തോഷ് കുമാർ ക്ലബ്കോ - ഓർഡിനേറ്റർ കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആയൂർവേദവും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച് പഠന ക്ലാസ്

സി.ബി.എം ഹയർ സെക്കന്ററി സ്കൂളിന്റെയും  കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ സീഡ് പരിസ്ക്ലഥിതി ക്ലബ് വിദ്യാർത്ഥികൾക്കായ് ആയൂർസ്വാസ്ഥ്യം എന്ന പരിപാടി സംഘടിപ്പിച്ചു. പാലക്കാട് ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ: അമ്യത എം.ആർ ക്ലാസ് നയിച്ചു. കോവിഡ് പ്രതിരോധത്തിനു വേണ്ടി ശരീരത്തിനെ തയ്യാറെടുപ്പിക്കുന്നതിനെ കുറിച്ചും, ചെറുപ്പ കാലഘട്ടത്തിൽ തന്നെ കുട്ടികൾ വരുത്തേണ്ടതും രൂപപ്പെടുത്തേണ്ടതുമായ ജീവിത രീതികൾ എന്തെല്ലാം എന്നും, പെൺകുട്ടികൾ ശ്രദ്ധിക്കേണ്ടുന്ന കൗമാര കാലഘട്ട ശാരീരിക മാറ്റങ്ങൾ എന്തെല്ലാം , ദിനചര്യകൾ, ഭക്ഷണം, ഔഷധ സസ്യങ്ങൾ തുടങ്ങിയവയെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. ഈ മഹാമാരി കാലത്ത് ചികിത്സയോടൊപ്പം ആരോഗ്യ പരിപാലനത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ ചെലുത്തണം എന്ന് വെബിനാർ  ഓർമ്മിപ്പിച്ചു. ഓൺ ലൈനിലൂടെ നടത്തിയ സെമിനാറിൽ ക്ലബ്ബിലെ 85 കുട്ടികൾ പങ്കാളികളായി. ക്ലാസ്സിനു ശേഷം കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടിയും ഉണ്ടായിരുന്നു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ബൈജു പഴകുളം , ഹെഡ്മിസ്ട്രസ് ആർ സജിനി, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്.ജയകുമാർ , അദ്ധ്യാപിക ആർ. സിനി , സീഡ് ക്ലബ് കോ ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

തരിശുരഹിത പാലമേൽ പദ്ധതിയുമായി കൈകോർത്ത് സീഡ് പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ

സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ പാലമേൽ പഞ്ചായത്ത് നടത്തിവരുന്ന തരിശു രഹിത ഗ്രാമം എന്ന പദ്ധതിയിൽ പങ്കാളിയായി അതിന്റെ ഭാഗമായി

സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു .ക്രിസ്തുമസ് അവധി സമയത്ത് എല്ലാവരുടെയും വീടുകളിൽ കൃഷിയിടം ഒരുക്കുക എന്ന ആശയത്തോട്  കൂടിയാണ് ശീതകാല പച്ചക്കറി കൃഷിക്ക്തർ ത‍ുടക്കം കുറിച്ചിരിക്കുന്നത് . സീഡ് പരിസ്ഥിതി ക്ലബ്ബിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ചീര, വെണ്ട , പാവൽ , മുളക്, വെള്ളരി, മത്തൻ മുതലായ ഇനങ്ങളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. ചടങ്ങിൽ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ഉദ്യമത്തെ കുറിച്ച് പ്രസിഡന്റ് സംസാരിച്ചു. വർഷങ്ങളായി തരിശു കിടക്കുന്ന ഭൂമികൾ തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗപ്പെടുത്തി കൃഷിക്ക് അനുയോജ്യം മാക്കുക എന്നതാണ് പഞ്ചായത്ത് നടത്തുന്ന തരിശുരഹിത പാലമേൽ എന്ന ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം കുടികളെ ഓർമ്മിപ്പിച്ചു. ചടങ്ങിൽ പാലമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ വേണു കാവേരി. പി ടി എ പ്രസിഡന്റ് ബൈജു പഴകുളം ,സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.സജിനി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്. ജയകുമാർ, അദ്ധ്യാപകരായ ആർ. സിനി, ജി.പി പ്രശോഭ് കൃഷ്ണൻ , എസ്. സുനിത,  സീഡ് ക്ലബ്ബ് കോഡിനേറ്റർ കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഏകദിന പരിസ്ഥിതിപഠന ക്യാമ്പ്

കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി പരിസ്ഥിതി പഠന ക്ലാസ് സംഘടിപ്പിച്ചു. പാലമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ വേണു കാവേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർമാരായ സതീഷ് എം , പി.ആർ ഗോപകുമാർ , പി.കെ  രമേഷ് , എസ്.ആർ റെജി എന്നിവർ ക്ലാസെടുത്തു. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ 4 സെഷനുകളായിട്ടായിരുന്നു ക്ലാസ് സംഘടിപ്പിച്ചത് . രാവിലെ രണ്ടു സെഷനുകളും പരിസ്ഥിതി സംരക്ഷണവും വന സംരക്ഷണവും എന്ന വിഷയത്തെ അധികരിച്ചും , തുടർന്ന് കുട്ടികളുടെ പങ്ക് ജൈവ വൈവിധ്യത്തിൽ എന്നതു മായിരുന്നു. വനം വകുപ്പ് നടത്തുന്ന മൂന്നാമത്തെ പരിപാടിയായിരുന്നു ഇത്. സ്കൂൾ തുറക്കുന്നതിനു മുമ്പ് ഇത്തരത്തിൽ ഓൺലൈൻ സങ്കേതത്തിലൂടെ കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു കൊടുത്തിരുന്നു. വംശനാശംനേരിടുന്ന ജീവി വർഗ്ഗങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും , ജൈവ വൈവിദ്ധ്യ സംരക്ഷണത്തിൽ കുട്ടികളുടെ പങ്കിനെ കുറിച്ചും സംസാരിച്ചു. തുടർന്ന് ക്ലബിന്റെ നേതൃത്വത്തിൽ അരണ്യം മാഗസിന്റെ സബ്സ്ക്രിപ്ഷനും സകൂളിനു വേണ്ടി എടുത്തു. പി ടി എ പ്രസിഡന്റ് ബൈജു പഴകുളം ,സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.സജിനി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്. ജയകുമാർ, അദ്ധ്യാപകരായ ആർ. സിനി, ജി.പി പ്രശോഭ് കൃഷ്ണൻ , എസ്. സുനിത,  സീഡ് ക്ലബ്ബ് കോഡിനേറ്റർ കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .

ക്ലബ് വിദ്യാർത്ഥികൾക്ക് ഊർജ്ജ സംരക്ഷണ സന്ദേശം നൽകി കെ.എസ്.ഇ .ബി ജീവനക്കാർ

സി.ബി.എം ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾക്ക്  ഊർജ്ജ സംരക്ഷണത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നൂറനാട് കെ.എസ്.ഇ.ബി  സീനിയർ അസിസ്റ്റന്റ് സിമി .എസ് . മണി ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ആർ. സജിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ആലപ്പുഴ , ഫോർവേഡ് ഇലവൻ പടനിലം , കെ.എസ്.ഇ .ബി നൂറനാട് എന്നിവയുടെ   സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിസംബർ 14 ഊർജജ സംരക്ഷണ ദിനത്തിൽ തുടങ്ങിയ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ക്ലാസ് സംഘടിപ്പിച്ചത്. ഊർജ്ജ സംരക്ഷണം ഓരോ ഭവനങ്ങളിലും തുടങ്ങേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപെടുത്തി. പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും മീറ്റർ റീഡിംഗ് എങ്ങനെ മനസ്സിലാക്കാം എന്ന് കുട്ടികൾക്ക് കാണിച്ചും കൊടുത്തു. തുടർന്ന് ഊർജ്ജ ഉപഭോഗം കുറയ്ക്കാൻ ഉള്ള മാർഗ്ഗങ്ങൾ ഉൾകൊള്ളുന്ന ലഘു ലേഖകൾ വിതരണം ചെയ്തു. തുടർന്ന് ഊർജ്ജ സംരക്ഷണ ക്ലബ്ബിന് രൂപം നൽകി . തുടർന്ന് സ്കൂളിൽ പുതുതായി പണികഴിപ്പിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ സോളാർ പാനൽ സ്ഥാപിക്കുവാൻ സ്കൂൾ മാനേജരോടു അഭ്യർത്ഥിക്കുവാനും യോഗം തീരുമാനിച്ചു. ഇതിനു വേണ്ടുന്ന സാങ്കേതിക പിന്തുണ കെ.എസ് .ഇ.ബി നൽകാം എന്നും ഉറപ്പു നൽകി. സ്കൂൾ പി .റ്റി. എ പ്രസിഡന്റ് ബൈജു പഴകുളം , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്.ജയകുമാർ , നെഹ്റു യുവകേന്ദ്ര ഭരണിക്കാവ് ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാരായ ഗോകുൽ പടനിലം, റംഷി ,  ഫോർവേഡ് ഇലവൻ പടനിലം അംഗങ്ങളായ റെജിമോൻ ,രാജീവ്‌ പവിത്രം , സീഡ് കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനനിയമത്തെ കുറിച്ച്  പഠന ക്ലാസ്

സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾക്കായി വനനിയമങ്ങളെക്കുറിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു .കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ  ശ്യാംമോഹൻലാൽ ക്ലാസ് നയിച്ചു. വന്യജീവി വാരാഘോഷ വുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഷെഡ്യൂൾ ഒന്നു മുതൽ 6 വരെയുള്ള വന്യജീവികളെ ക്ലാസ്സിൽ പരിചയപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചയിൽ കുട്ടികൾ സംശയങ്ങൾ ഉന്നയിച്ചു . പലരുടെയും വീടുകളിൽ തത്ത, മൈന പോലെയുള്ള പക്ഷികളെ  കൂട്ടിൽ ഇട്ട് വളർത്തുന്നത് നിയമ വിരുദ്ധമാണെന്നും പിടിക്കപെട്ടാൽ 3 വർഷം മുതൽ തടവുശിക്ഷയും 25000 രൂപ പിഴയും ചുമത്തുന്ന  ശക്തമായ നിയമ നടപടികൾ സ്വീകരിക്കും എന്നും ഡി.എഫ് .ഒ ഓർമ്മിപ്പിച്ചു. കുറ്റമാണെന്ന് അറിയാതെ ഒട്ടേറെ പേർ ഇത്തരം ജീവികളെ വളർത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവിവർഗ്ഗങ്ങളെ എങ്ങനെ വിവിധ ഷെഡ്യൂളുകളാക്കി മാറ്റി എന്ന് അദ്ദേഹം വിശദീകരിച്ചു. മനുഷ്യന്റെ നിലനിൽപ് തന്നെ ഭൂമിയിലെ മറ്റ് ജീവജാലങ്ങളോട് ചേർന്ന് മാത്രമേ സാധ്യമാവുളളു എന്ന് അദ്ദേഹം ഓർമ്മപെടുത്തി  . സ്വതന്ത്രമായി പറന്നു നടക്കേണ്ട കിളികളെ കൂട്ടിലടക്കുന്ന വിനോദത്തെ കുറിച്ച് ചർച്ച ചെയ്തത് കുട്ടികളിൽ പ്രകൃതിയും ജീവജാലവും എന്ന വൈകാരിക ബന്ധത്തെ ഓർമ്മപെടുത്താൻ സാധിച്ചു. പത്തനംതിട്ട ജില്ലാ ബേഡേഴ്സ് കോ-ഓർഡിനേറ്റർ ഹരി മാവേലിക്കര, പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ജിജി സാം , സ്കൂൾ ഹെഡ് മിസ്ട്രസ് ആർ. സജിനി, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്.ജയകുമാർ , പി.റ്റി.എ പ്രസിഡന്റ് ബൈജു പഴകുളം ,  അദ്ധ്യാപിക ആർ. സിനി എന്നിവർ സംസാരിച്ചു. സീഡ് കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ ക്ലാസ്സിന് നേതൃത്വം വഹിച്ചു.

പരിസ്ഥിതി മേള

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി മേള സംഘടിപ്പിച്ചു .മുൻവർഷങ്ങളിലും ഇത്തരത്തിലുള്ള മേളകൾ സ്കൂളിൽ സംഘടിപ്പിക്കുന്നതിൽ സീഡ് ക്ലബ് സജീവമായിരുന്നു .ഇത്തവണ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് ഓൺലൈനിലൂടെ ആയിരുന്നു മേള നടത്തുവാനുളള അവസരമൊരുക്കിയത്   പരിസ്ഥിതി ക്ലബിലെ കുട്ടികൾ അവരുടെ വീടുകളിലെ കൃഷി തോട്ടങ്ങളുടെയും ഔഷധസസ്യങ്ങളുടെപരിപാലനത്തെക്കുറിച്ചും ജന്തു ജീവജാലങ്ങളുടെ പരീരക്ഷയെ കുറിച്ചും വളർത്തുമൃഗങ്ങളെ കുറിച്ചും പക്ഷിനിരീക്ഷണ രീതികളെ കുറിച്ചുംമറ്റുമുള്ള വീഡിയോകൾ തയ്യാറാക്കി  അവ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും , യൂട്യൂബ് ചാനലിലൂടെയും സംപ്രേക്ഷണം ചെയ്യുകയായിരുന്നു ചെയ്തത് .ഓരോ വൃക്ഷങ്ങളുടെയും പ്രത്യേകതകൾ കുട്ടികൾ വിവരിച്ചു 9 - ക്ലാസിലെ ദേവഗായത്രി ചങ്ങലംപരണ്ട എന്ന സസ്യത്തെ കുറിച്ചുള്ള  വിശദമായ ഒരു ക്ലാസ് എടുത്തു .ദേവിക എന്ന കുട്ടി സ്വന്തം വീട്ടിലെ നാടൻ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ് ആയിരുന്നു എടുത്തത്.  എസ് കെ ആദിത്യൻ എന്ന കുട്ടി മുയൽ വളർത്തൽ എങ്ങനെ നടത്താം എന്നതിനെ കുറിച്ചുള്ള വിശദമായ ഡമോൺസ്ട്രേഷൻ ക്ലാസ്സ് എടുത്തു . പത്താം ക്ലാസിലെ സനാ ഫാത്തിമ ജൈവ വളം നിർമ്മിക്കാനുള്ള മാർഗ്ഗങ്ങൾ വിശദീകരിച്ചു. 9 - ക്ലാസ്സിലെ ദൃശ്യ ലക്ഷ്മി തരൂ എന്ന സസ്യത്തെ കുറിച്ച് വിശദീകരിച്ചു .അങ്ങനെ എല്ലാ മേഖലയും ഉൾക്കൊള്ളുന്ന തരത്തിൽ മേളയിൽ പങ്കാളിത്തംവരുത്താൻ സീഡ് പരിസ്ഥിതി ക്ലബ്ബിന് സാധിച്ചു . കുട്ടികളുടെ പ്രസന്റേഷൻ രണ്ടു ദിവസമായിട്ടാണ് പ്രദർശിപ്പിച്ചത് മേളയ്ക്ക് ശേഷം മികച്ച രീതിയിൽ പങ്കാളികളായ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

വിദ്യാർഥികൾക്ക് മീറ്റർ റീഡിങ് എങ്ങനെ മനസ്സിലാക്കാം എന്നുള്ളതിനെ കുറിച്ച് പഠന ക്ലാസ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  വിദ്യാർഥികൾക്ക് ഊർജ്ജസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് മീറ്റർ റീഡിങ് ക്ലാസ് സംഘടിപ്പിച്ചത് .നൂറനാട് കെഎസ്ഇബി ഉദ്യോഗസ്ഥരാണ് കുട്ടികൾക്കുവേണ്ടി ക്ലാസെടുത്തത് ഊർജ്ജ സംരക്ഷണം ഏതുതരത്തിൽ നടത്തണം എന്നതിനെക്കുറിച്ച് സംസാരിക്കുകയും തുടർന്ന് കുട്ടികൾ ചോദിച്ച സംശയങ്ങൾ ലൂടെയാണ് മീറ്റർ റീഡിംഗ് ഡെമോൺസ്ട്രേഷൻ കാട്ടിക്കൊടുത്തത് .പല കുട്ടികൾക്കും അവരുടെ ഭവനങ്ങളിലെ ഇലക്ട്രോണിക് മീറ്റർ എങ്ങനെ  ഉപയോഗിക്കണം എന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു T1 , T2, T3 എന്തൊക്കെയാണെന്ന് ക്ലാസിൽ വിശദീകരിച്ചു .kwh എന്നത് എന്താണ് എന്ന് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു .ഓരോ സമയത്തെയും ഉപഭോഗം എങ്ങനെ കുറയ്ക്കുന്നതിലൂടെ മീറ്റർ റീഡിങ്ങ്  തുകകൾ കുറയ്ക്കാമെന്ന് കുട്ടികൾ മനസ്സിലാക്കി .മൂന്ന് ഘട്ടങ്ങളായിട്ടാണ്  മീറ്റർ റീഡിങ് എടുക്കുന്നത് എന്ന് ക്ലാസ്സിലൂടെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .ഓരോ ഘട്ടത്തിലെയും ഉപഭോഗത്തിന്റെ  യൂണിറ്റുകൾ വിവിധതരത്തിലുള്ളവ ആയിരിക്കുമെന്ന് കുട്ടികൾക്ക് മനസ്സിലായി ഇത്തരത്തിൽ വളരെ ഗുണകരമായ ഒരു ക്ലാസ്സ് കുട്ടികൾക്ക് എടുത്തുകൊടുത്തു തുടർന്ന് സീഡ് ക്ലബ് കുട്ടികളെ തന്നെ മറ്റു ക്ലാസുകളിലെ കുട്ടികളെ ബോധവൽക്കരിക്കുന്നതിന്  വേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തു സീഡ് ക്ലബ്ബ് കോഡിനേറ്റർ കെ ഉണ്ണികൃഷ്ണൻ ക്ലാസിന്  നേതൃത്വം വഹിച്ചു .

സീക്കാ വൈറസ് ബോധവൽക്കരണം

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സീകാ വൈറസിൽ നിന്നും രക്ഷനേടുവാൻ ഉള്ള ബോധവൽക്കരണങ്ങൾ സംഘടിപ്പിച്ചു . സംസ്ഥാന ആരോഗ്യവകുപ്പ് നൽകിയ അലർട്ടു കളുടെ പശ്ചാത്തലത്തിലാണ് സ്കൂൾ പരിസ്ഥിതി ക്ലബ് ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചത് . ഇതിനുമുമ്പ് ഡെങ്കിപ്പനി ബോധവൽക്കരണത്തിലും ,  ഈഡിസ് കൊതുകുകളുടെ നിർമ്മാർജ്ജന യജ്ഞത്തിലും  ക്ലബ്ബ് നിർണായകമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട് .അതോടൊപ്പം തന്നെ സീക്കാ വൈറസ് ബോധവൽക്കരണവും പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്ത് മുമ്പോട്ടു കൊണ്ടു പോവുകയാണ് അതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ സന്ദേശങ്ങൾ കുട്ടികൾക്ക് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രക്ഷേപണം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസറുടെ സന്ദേശം ഉളവുകാട് ഹെൽത്ത് സെന്ററിലെ ഡോക്ടറുടെ നിർദേശങ്ങൾ എന്നിവയായിരുന്നു പ്രക്ഷേപണം ചെയ്തത്. തുടർന്ന് സീക്കാ വൈറസിൽ നിന്നും രക്ഷ നേടുന്നതിനും നമ്മൾ ഏറ്റെടുക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും ലഘുലേഖകൾ തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തു . കൊതുക് പെരുകുന്ന അവസ്ഥയിൽനിന്നും ഒരു മോചനം നേടി എങ്കിൽ മാത്രമേ ഇത്തരത്തിലുള്ള രോഗങ്ങളെ ഒരു പരിധിവരെ തടയാൻ കഴിയു എന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മഴക്കാല ശുചീകരണ പ്രവർത്തനം തീർത്തും പ്രശംസനീയം ആയിരുന്നു അതിന്റെ ചുവടുപിടിച്ചു കൊണ്ടാണ് സികാ വൈറസ് ബോധവൽക്കരണവും സംഘടിപ്പിച്ചത് .സീഡ് ക്ലബ്ബ് കോഡിനേറ്റർ കെ ഉണ്ണികൃഷ്ണൻ ചടങ്ങിന് നേതൃത്വം വഹിച്ച‍ു

അന്തർദേശീയ യോഗ ദിനാചരണം

സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു .ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യോഗ ദിനവുമായി ബന്ധപ്പെട്ട ക്ലാസുകൾ സംഘടിപ്പിച്ചു കൊടുക്കുകയും കുട്ടികൾക്ക് അവരവരുടെ വീടുകളിൽ തന്നെ യോഗ അഭ്യസിക്കുവാൻ ഉള്ള  മാർഗ്ഗനിർദ്ദേശങ്ങളും നൽകി  കേന്ദ്ര ഗവൺമെന്റിന്റെ ആയുർ മിഷന്റെനേതൃത്വത്തിലായിരുന്നു യോഗ ദിനാചരണം സംഘടിപ്പിച്ചത്. ഡോക്ടർ ശ്രീജിത്ത് ക്ലാസ്സുകൾ നയിച്ചു യോഗ  ജീവിതരീതികളുടെ ഭാഗമാക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചും നമ്മുടെ ആരോഗ്യത്തിൽ യോഗയുടെ സ്വാധീനം എത്രമാത്രം ഉണ്ട് എന്നും കുട്ടികൾക്ക് ക്ലാസിലൂടെ ബോധ്യമായി.  ഓരോ ശ്വസന മുറകളെ കുറിച്ചും ഓരോ യോഗാസനങ്ങളും ശരീരത്തിന് ഏതുതരത്തിൽ സ്വാധീനിക്കുന്നു എന്നും ക്ലാസുകളിലൂടെ ബോധ്യപ്പെടുത്തി. തുടർന്ന് നടന്ന ഡെമോൺസ്ട്രേഷൻ സെഷനിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ പങ്കെടുത്തു കുട്ടികൾ അവരവരുടെ വീടുകളിൽ യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സൂര്യ നമസ്കാരം , വിവിധ ആസനമുറകൾ എന്നിവയുടെ ചിത്രങ്ങൾ കുട്ടികൾക്ക് ലഘു ലേഖയായി വിതരണം ചെയ്തു. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ ചടങ്ങിന് നേതൃത്വം വഹിച്ചു.

ജൈവവളം നിർമ്മാണ പരിശീലനം .

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ജൈവ വളം നിർമാണത്തിൽ പരിശീലനം നൽകി .പ്രധാനമായും അടുക്കള മാലിന്യങ്ങളെ എങ്ങനെ ജൈവവളം ആക്കി മാറ്റാം എന്നതായിരുന്നു ക്ലാസ്സിൽ ചർച്ച ചെയ്ത് . ഓരോ വീടുകളിലും അവരുടെ അടുക്കളയിൽ നിന്നുമുണ്ടാകുന്ന ജൈവ ഖര മാലിന്യത്തിനെ ഗുണമേന്മയുള്ള ജൈവവളമാക്കി മാറ്റുന്ന പ്രവർത്തനമാണ് കുട്ടികൾക്കായി കാട്ടി കൊടുത്തത് .പലരുടെയും ഭവനങ്ങളിൽ അടുക്കള വേസ്റ്റുകൾ വലിച്ചെറിയപ്പെടുകയോ ഉപയോഗശൂന്യമായികളയുകയോ ആയിരുന്നു പതിവ് എന്നാൽവീട്ടിൽ തന്നെ ഇവയെ സംസ്കരിച്ച്ഗുണമേന്മയുള്ള വളം ആക്കി മാറ്റാം എന്ന് ക്ലാസ്സിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു .മൺകൂജകളിൽ അടുക്കളയിൽ നിന്ന് ഉണ്ടാകുന്ന വേസ്റ്റുകൾ സംഭരിക്കുകയും അതിന്റെ  മുകളിലേക്ക് ശർക്കര ലയിപ്പിച്ച് ചേർക്കുകയും ചെയ്താൽ എളുപ്പം  30 ദിവസം കഴിയുമ്പോൾ ഇവയെ മികച്ച വളമായി രൂപപ്പെടുത്താം  എന്ന് ക്ലാസ്സിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. ഇതിനായി വീഡിയോ പ്രസന്റേഷനും  കുട്ടികൾക്കായി ഒരുക്കിയിരുന്നു .ഇത്തരത്തിൽ ലഭ്യമാകുന്ന ജൈവവളങ്ങൾ കുട്ടികൾക്ക്  അവരുടെ അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നും ബോധ്യപ്പെടുത്തി.  സീഡ് ക്ലബ് കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി.

സ്കൂളിനു മുന്നിൽ സുരക്ഷാവേലി സ്ഥാപിക്കുന്നതിന് പ്രവർത്തനം

സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് മുമ്പിലായി കെപി റോഡിന് വശത്തായി സുരക്ഷാവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസിന്കത്തയക്കുക ഉണ്ടായി ആയതിന്റെ  നടപടിക്രമമായി കറ്റാനം മാവേലിക്കര . പി ഡബ്ല്യു ഡി വിഭാഗത്തിൽ നിന്നും അസിസ്റ്റൻറ് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്കൂളിൽ എത്തുകയും സീഡ് ക്ലബ്ബ് മുമ്പോട്ട് വച്ച ആവശ്യം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു .  തൽഫലമായി മാവേലിക്കര  പി.ഡബ്ല്യു . ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022ലെ പി .ഡബ്ല്യു. ഡി യുടെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് മുൻപിൽ സുരക്ഷാവേലി സ്ഥാപിക്കുമെന്ന ഉറപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും ഇ-മെയിലായി സ്കൂളിലേക്ക് ലഭിക്കുകയുണ്ടായി  സ്കൂളിലെ സീഡ് ക്ലബ് മുമ്പോട്ട് വച്ച ഈ ആവശ്യത്തിന് അർഹമായ അംഗീകാരം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചിട്ടുള്ളത്. ആയത് ഇത്തരം സമൂഹ നന്മയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ക്ലബ്ബിന് പ്രചോദനമായി.

സ്കൂളിന് മുൻപിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന അപേക്ഷ സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ് നൽകുകയുണ്ടായി .അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പൊതുമരാമത്ത് വിഭാഗം സീഡ് കോ-ഓർഡിനേറ്റർ കെ ഉണ്ണികൃഷ്ണൻ സാറുമായി ബന്ധപ്പെടുകയും അപേക്ഷയിന്മേൽ തുടർനടപടിക്കായി മാവേലിക്കര പി. ഡബ്ല്യു.ഡി ഓഫീസിലേക്ക് രേഖകൾ കൈമാറിയിട്ടുണ്ട് എന്ന് അറിയിച്ചു തുടർന്ന് മാവേലിക്കരയിലെ കറ്റാനം ഓഫീസിൽ നിന്നും അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്കൂളിനു മുമ്പിൽ എത്തുകയും സ്ഥലം പരിശോധിച്ച്റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു ആയതിന്റെ  തുടർ നടപടിയായി സീഡ് കോ-ഓർഡിനേറ്റർക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിലൂടെ സീഡ് വിദ്യാർത്ഥികൾ മുന്നോട്ടുവച്ച അപേക്ഷ പരിഗണിച്ചതായും കെ പി റോഡിന്റെ ഡെവലപ്മെന്റിന്റെ ടെൻഡർ നടപടികൾ ഉടൻ ഉണ്ടാകുമെന്നതിനാൽ അതിനോടൊപ്പം തന്നെ സുരക്ഷാവേലിയുടെ പണിയും കൂടി നടത്തുമെന്ന് അറിയിച്ചു. പരിസ്ഥിതി സീഡ് ക്ലബ് മുമ്പോട്ടു വെച്ച അഭിപ്രായം തീർത്തും പരിഗണിക്കുകയായിരുന്നു. ക്ലബ്ബിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതായിരുന്നു. മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച പ്രതികരണം.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി സംവദിച്ച് സീഡ് റിപ്പോർട്ടർ.

സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് റിപ്പോർട്ടർ കുമാരി ആദിത്യക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ .മുഹമ്മദ് റിയാസും ആയി സംസാരിക്കുവാനുള്ള അവസരം ലഭിച്ചു. കഴിഞ്ഞവർഷത്തെ സീഡ് റിപ്പോർട്ടിംഗിലൂടെ ശ്രദ്ധേയയായ കുട്ടി പരിസ്ഥിതി പ്രവർത്തകയാണ് കുമാരി ആദിത്യ . ആലപ്പുഴ ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്ത മികച്ച വാർത്തകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് സി.ബി എം സ്കൂളിലെ സീഡ് ക്ലബ്ബ് അയച്ച വാർത്തയായിരുന്നു. അതാണ്  ആദിത്യക്ക് മന്ത്രിയുമായി ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ സംവദിക്കുവാൻ ഉള്ള അവസരം ഒരുക്കിയത് . ഓരോ പഞ്ചായത്തിലും ടൂറിസ്റ്റ് കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് സീഡ് ക്ലബ് നൽകിയ വാർത്തയായിരുന്നു പ്രസിദ്ധീകരിച്ചത് ആയതിന്റെ ഫലമായി മന്ത്രി കുട്ടിയോട് നേരിട്ട് വിവരങ്ങൾ തിരക്കുകയും വേണ്ട നടപടിക്രമങ്ങൾ ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതോടൊപ്പം സ്കൂളിന് മുൻപിൽ സുരക്ഷാവേലി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പരാതി നേരത്തെ തന്നെ പരിസ്ഥിതി സീഡ് ക്ലബ്ബ്  നൽകിയിരുന്നു ആയതിന് അനുകൂലമായ മറുപടി മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചിരുന്നു അതിന്റെ നന്ദിയും ഈ അവസരത്തിൽ ആദിത്യ  അറിയിക്കുകയുണ്ടായി .ഇത്തരത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ .പി .എ മുഹമ്മദ് റിയാസുമായി സംവദിക്കുവാൻ കിട്ടിയ ഈ അവസരം പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു .ചടങ്ങിൽ സിസ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ സംബന്ധിച്ചു.

ചിങ്ങം 1 കർഷകദിനം

സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു .എല്ലാവർഷവും ചെയ്യാറുള്ളതുപോലെ കർഷകരെ ആദരിക്കുന്ന ചടങ്ങുകൾ നടത്തിയിരുന്നു അതോടൊപ്പം തന്നെ  സീഡ് പരിസ്ഥിതി ക്ലബ്ബിലെ കൃഷിക്കൂട്ടം ഗ്രൂപ്പിലെ അംഗമായ  എസ് കെ ആദിത്യൻ എന്ന കുട്ടിയെ പാലമേൽ ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുത്തു .അതോടൊപ്പം തന്നെ സീഡ് ക്ലബ് മുൻ കോഡിനേറ്റർ സ്കൂളിലെ ഗണിത അദ്ധ്യാപിക എസ് സുനിത ടീച്ചറിനെ മികച്ച നെൽകർഷകർഷകയായി തെരഞ്ഞെടുത്തിരുന്നു . ടീച്ചർ താമസിക്കുന്ന ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലാണ് ടീച്ചറിന് അംഗീകാരം ലഭിച്ചത്.ക്ലബ്ബിന്റെ  യോഗത്തിൽ വെച്ച് സുനിത ടീച്ചറെയും ,എസ് കെ ആദിത്യനെയും അനുമോദിച്ചു .പാലമേൽ ഗ്രാമപഞ്ചായത്തിലെ കൃഷി ഭവൻ  സ്കൂളിൽ നിന്നും കാർഷിക ക്ലബിലെ അംഗങ്ങളുടെ പേരുകൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു അതിന്റെ ഫലമായി പരിസ്ഥിതി സീഡ് ക്ലബ്ബിലെ സജീവസാന്നിധ്യമായ സ്വന്തം വീട്ടിൽ കൃഷിയിടവും , വളർത്തു മൃഗങ്ങളെയും പരിപാലിക്കുന്നതിൽ  അതീവ ശ്രദ്ധാലുവായ എസ്.കെ ആദിത്യന്റെ  പേരു നൽകുകയും പഞ്ചായത്തിൽ നിന്നും വിധികർത്താക്കൾ വീടുകൾ സന്ദർശിച്ച് വിലയിരുത്തലുകൾനടത്തിയശേഷമാണ് ഇത്തരത്തിൽ അവാർഡിന് പരിഗണിച്ചത്. സീഡ് ക്ലബ് കോ - ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ ചടങ്ങിന് നേതൃത്വം വഹിച്ചു.

നൂറനാട് സ്റ്റേറ്റ് ബാങ്കും  സീഡ് പരിസ്ഥിതി ക്ലബ്ബും കൈകോർത്ത് തണൽ മരങ്ങൾ വച്ചു .

നൂറനാട് സ്റ്റേറ്റ് ബാങ്കിന്റെ നേതൃത്വത്തിലും സി.ബി.എം ഹയർ സെക്കന്ററി സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലും സ്കൂൾ കോമ്പൗണ്ടിൽ തണൽമരങ്ങൾ വെക്കുകയുണ്ടായി .നൂറനാട് സ്റ്റേറ്റ് ബാങ്ക് മാനേജർ  ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത് അത്തി, പഞ്ചസാര പഴം ചെടി , മുള മുതലായവയാണ്  സ്കൂൾ അങ്കണത്തിൽ നട്ടത് .സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ഹരിതവൽക്കരണ പദ്ധതിയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ അതീവമായ സന്തോഷം സ്റ്റേറ്റ് ബാങ്ക് രേഖപ്പെടുത്തി. ശേഷം നട്ട മരങ്ങൾക്കുള്ള കവചിത വേലിയും നൽകാം എന്ന് ഉറപ്പു നൽകി . തുടർന്നും ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ പങ്കാളിയാകും എന്ന ഉറപ്പും അവർ നൽകുകയുണ്ടായി .സ്കൂൾ ഹെഡ്മിസ്ട്രസ് അർ . സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ ,സെക്രട്ടറി സ്മിതാ ,ബി.പിള്ള,  സീഡ് ക്ലബ് കോ-ഓർഡിനേറ്റർ കെ ഉണ്ണികൃഷ്ണൻ , അധ്യാപകരായ സജീവ് സുരേഷ് എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു .

കൊയ്‍ത്ത‍‍ുൽസവം

നൂറനാട് സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ് വിദ്യാർഥികൾക്ക് മാതൃഭൂമി സംഘടിപ്പിച്ച കൊയ്ത്തുത്സവത്തിലേക്ക് ക്ഷണം ലഭിച്ചു .സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  ഉദ്ഘാടനം ചെയ്ത കൊയ്ത്തുത്സവം കുട്ടികൾക്ക് തീർത്തും പുതിയ അനുഭവമായിരുന്നു .ശൂരനാട് പാടശേഖരത്തിൽ പക്ഷികൂട്ടം കാർഷിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊയ്ത്തുത്സവത്തിൽ സീഡ് ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുത്തു ഇതേ പാടശേഖരത്തിൽ തന്നെ വിത്ത് വിതയ്ക്കുന്നതിലും ഈ വിദ്യാർഥികൾ മന്ത്രിയോടൊപ്പം പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു . മാതൃഭൂമി സീഡ് ക്ലബ്ബ് സമൂഹത്തിന് നൽകുന്ന നല്ല ചില ദൃഷ്ടാന്തങ്ങൾ ആണ് ഇത്തരത്തിലുള്ള പരിപാടികളിലൂടെ വ്യക്തമാകുന്നത് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും കൃഷിക്കാരോട് ഉള്ള മനോഭാവത്തിൽ ഉണ്ടായിരുന്ന മാറ്റത്തിനും ഒക്കെ ഇത്തരം പരിപാടികൾ സഹായകരമാകുന്നു എന്ന് ചടങ്ങിൽ സംസാരിച്ച പി പ്രസാദ് അഭിപ്രായപ്പെട്ടു. .കൊയ്ത്തുപാട്ടിന്റെ  അകമ്പടിയോടുകൂടി കുട്ടികൾ കൊയ്ത കതിരുകൾ അവർ തന്നെ കരയ്ക്ക് എത്തിച്ചത് കാർഷിക ജോലിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധിച്ചു ചടങ്ങിൽ സ്കൂൾ അധ്യാപകരായ ആർ സിനി, സീഡ് കോ-ഓർഡിനേറ്റർ കെ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം വഹിച്ചു

ലോക മണ്ണ് സംരക്ഷണ ദിനം

സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 5 ലോക മണ്ണു ദിനം സമുചിതമായി ആഘോഷിച്ചു . ഓൺലൈനിലൂടെ ആണ് കുട്ടികൾക്കായ് ബോധവൽക്കരണ ക്ലാസുകൾ നടത്തിയത് . വിവിധ മണ്ണിനങ്ങളെ പരിചയപ്പെടുത്തുകയും ഓരോ മണ്ണിനങ്ങളുടെ പ്രത്യേകതകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. മണ്ണൊലിപ്പ് തടയുന്നതിനായി നാം അനുവർത്തിക്കേണ്ട ജൈവ സംരക്ഷണ മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച നടത്തി. അതിനോടൊപ്പം മാതൃഭൂമി സംഘടിപ്പിച്ച മണ്ണുകല എന്ന പരിപാടിയിൽ സീഡ് ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു തീർത്തും കുട്ടികൾ ആവേശത്തോട് കൂടിയാണ് ഈ പരിപാടിയെ സമീപിച്ചത് പുതുമ നിറഞ്ഞതും , വ്യത്യസ്തവുമായ ഒരു ആശയമാണ് മാതൃഭൂമി മുന്നോട്ടുവെച്ചത് .അത്തരത്തിൽ പങ്കാളികളായ വിദ്യാർത്ഥികൾ അവരുടെ കലാസൃഷ്ടികളുടെ ചിത്രവും , വീഡിയോയും മാതൃഭൂമിക്ക് അയച്ചു നൽകുകയും അതിൽ നിന്നും  മൂന്നാം സ്ഥാനം സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥി അപൂർവ്വ സന്തോഷ് കരസ്ഥമാക്കുകയും ചെയ്തു . സീഡ് ക്ലബ് കോ-ഓർഡിനേറ്റർ കുട്ടികൾക്ക് മാർഗ്ഗ നിർദേശം നൽകി . അപൂർവ്വക്കുള്ള അവാർഡ് സ്കൂൾ ഹെഡ് മിസ്സ്ട്രസ്റ്റ് അർ. സജിനി ടീച്ചർ കൈമാറി അദ്ധ്യാപിക ആർ സിനി ചടങ്ങിന് നേതൃത്വം വഹിച്ചു.

ഒമിക്രോൺ ജാഗ്രതയുമായി ബന്ധപ്പെടുത്തി പോസ്റ്റർ രചന മത്സരം

സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾക്കും സ്കൂളിലെ മറ്റ് കുട്ടികൾക്കും ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു .കോവിഡ് 19 മായി ബന്ധപ്പെട്ട് കൂടി വരുന്ന അമിത ആശങ്ക യിൽ നിന്നും മുക്തി നേടുന്നതിനും ഭയപ്പെടാതെ ജാഗ്രത എടുക്കേണ്ടതിന്റെ ആവശ്യകത ആളുകളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയുമായിരുന്നു ഇത്തരത്തിലുള്ള ഒരു ഉദ്യമം മുന്നോട്ടുവച്ചത് പ്രധാനമായും ഡിജിറ്റൽ പഠനം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായും , ഓൺലൈൻ വിദ്യാഭ്യാസത്തിലെ വിരസത ഒഴിവാക്കുന്നതിനും ഇത് കുട്ടികൾക്ക് ഉപകരിച്ചു . കുട്ടികൾ ധാരാളം ഡിജിറ്റൽ പോസ്റ്റുറുകളുമായി മത്സരത്തിൽ എത്തിച്ചേർന്നു .അതു കൂടാതെ വരച്ചു തയ്യാറാക്കുന്ന പോസ്റ്റുകൾക്കും പ്രത്യേക പരിഗണനകൾ നൽകിയിരുന്നു ഇതിൽ നിന്നും തെരഞ്ഞെടുത്ത പോസ്റ്ററുകൾ . ക്ലബ്ബ് അംഗങ്ങൾ നടത്തുന്ന  "ഒമിക്രോൺ കെയർ "  ക്യാമ്പയിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തു . മികച്ച പോസ്റ്റർ തയ്യറാക്കിയ വിദ്യാർത്ഥികൾക്ക് സ്കൂൾ ഹെഡ് മിസ്ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ ഉണ്ണിക്കൃഷ്ണൻ ചടങ്ങിന് നേതൃത്വം വഹിച്ചു.

ജൈവ വൈവിധ്യത്തെ കുറിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കി വിദ്യാർത്ഥികൾ

സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികൾ അവരവരുടെ വീടുകൾക്കു സമീപത്തെ ജൈവവൈവിധ്യത്തെ നിരീക്ഷിച്ച് അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തി .മികച്ച കണ്ടെത്തലുകൾക്കും മികച്ച രീതിയിലുള്ള കുറിപ്പുകൾ തയ്യാറാക്കി യവർക്കും  സമ്മാനങ്ങൾ നൽകി കേരളത്തിൽ ഡിസംബർ ,ജനുവരി മാസങ്ങളിൽ ധാരാളം ദേശാടന പക്ഷികൾ എത്തിച്ചേരുന്ന സമയമാണ് അതുപോലെതന്നെ കാലാവസ്ഥയുടെ മാറ്റത്തിന് അനുസൃതമായി മരങ്ങളിലും ചെടികളിലും  വ്യത്യാസങ്ങൾ ഉണ്ടാകുന്ന സമയം കൂടിയാണ് ആയത് കുട്ടികൾക്ക് നിരീക്ഷിക്കാനും അവരുടെ വിവരങ്ങൾ കുറിപ്പായി രേഖപ്പെടുത്തുവാനും ഒരു അവസരം നൽകുകയായിരുന്നു സീഡ് പദ്ധതിയിലൂടെ ഉദ്ദേശിച്ചത്.എല്ലാ കുട്ടികളും 100% താൽപര്യത്തോടെ കൂടി മുമ്പോട്ടു വരികയും ഈ മത്സരത്തിൽ പങ്കാളിയാവുകയും ചെയ്തു ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അഭിജിത് കൃഷ്ണൻ (10 H) ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ നിന്നും അനഘ എന്ന കുട്ടിയും സമ്മാനത്തിന് അർഹയായി കുട്ടികളുടെ നിരീക്ഷണങ്ങൾ എല്ലാ മേഖലയെ കുറിച്ചും ഉണ്ടായിരുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത് .ചെറുസസ്യങ്ങൾ തുടങ്ങി ചെറുപ്രാണികൾ പൂമ്പാറ്റകൾ മരങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങൾ പുതിയ കിളികളുടെ നിരീക്ഷണങ്ങൾ എന്നിവ  എല്ലാം ഉൾക്കൊള്ളിച്ചിരുന്നു . സീഡ് ക്ലബ് കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ ചടങ്ങിന് നേതൃത്വം വഹിച്ചു. സ്കൂൾ ഹെഡ് മിസ്സ്ട്രസ്റ്റ് ആർ. സജിനി വിജയി കൾക്കുള്ള സമ്മാനം വിതരണം ചെയ്തു.