സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/വിദ്യാരംഗം
വിദ്യാരംഗം വായനക്കൂട്ടം - നഭസ്സ്
16/05/24 ന് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവധിക്കാല വായനയെ പരിപോഷിപ്പിക്കുന്നതിനായുള്ള വായനക്കൂട്ടം - "നഭസ്സ്" പരിപാടി നടത്തി. ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.
വായനദിനം
ജൂൺ 19 മുതൽ വായന വാചാരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .വായനദിനത്തിൽ നടത്തിയ അസംബ്ലിയിൽ വാനിലയുടെ പ്രാധാന്യത്തെ കുറിച്ച് റോഷ്നി ടീച്ചർ സംസാരിച്ചു വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.
ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കിയ സാഹിത്യകാരന്മാരുടെ പേരും, കൃതികളും അടങ്ങിയ ഇലകൾ ഉപയോഗിച്ച് സ്കൂളിൽ അക്ഷരവൃക്ഷം തയ്യാറാക്കി. ആ അക്ഷരവൃക്ഷത്തിൽ ആദ്യ ഇല പതിപ്പിച്ച് ഹെഡ്മാസ്റ്റർ ബഷീർ സർ ഉദ്ഘാടനം ചെയ്തു.ആരിഫ ടീച്ചർ,റോഷ്ന ടീച്ചർ നേതൃത്വം നൽകി.
വായനദിന ക്വിസ് മത്സരം നടത്തി 8 A ഫാത്തിമ ആഫിയ ഒന്നാം സ്ഥാനവും ,8 A യിലെ മിൻഹ പി പി രണ്ടാം സ്ഥാനവും.10 B യിലെ ഷെസിൻ ഷാഫി മൂന്നാം സ്ഥാനം നേടി .വിജയികൾക്ക് ബഷീർ കൃതികൾ സമ്മാനമായി നൽകി.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവം.
21 /7 /2025 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഖില കേരള വായനോത്സവം സംഘടിപ്പിച്ചു .സ്കൂൾ തല മത്സരത്തിൽ 35 കുട്ടികൾ പങ്കെടുത്തു. ഫാത്തിമ അഫിയ, നസുവാൻ എന്നീ കുട്ടികൾ താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ സെമിനാർ
23/7/ 2025ൽ വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ സെമിനാറുമായി ബന്ധപ്പെട്ട് "മഞ്ഞ് എംടിയുടെ നോവലിയിലെ ഭാവകാവ്യം "എന്ന വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. ആകെ നാല് കുട്ടികളാണ് സെമിനാറിൽ പങ്കെടുത്തത് .8 A ക്ലാസിലെ ഫാത്തിമ അഫിയ 8 C ക്ലാസിലെ മിൻഹാ സൈഫുദ്ദീൻ എന്നീ കുട്ടികളുടെ അവതരണം മികച്ച നിലവാരം പുലർത്തി.ഫാത്തിമ അഫിയയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
വാങ്മയ പരീക്ഷ
വിദ്യാരംഗം കലാസാഹിത്യ വേദി "വാങ്മയം" ഭാഷാപ്രതിഭ പരീക്ഷ സ്കൂൾതലം 29/ 7 /2025നടത്തി .സ്കൂൾതല വിജയികളായി 8 Aഫാത്തിമ അഫിയ ,9 Bഫർദാന പി എം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.