സി എം എസ് എൽ പി സ്കൂൾ കാപ്പിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ ചരിത്രം

കേരളത്തിലെ സാംസ്കാരിക മുന്നേറ്റത്തിന് അടിസ്ഥാനമായ വിദ്യാഭ്യാസ സമ്പ്രദായം ആദ്യമായി കേരളം മണ്ണിലെത്തിച്ചത് സി എം എസ്  മിഷണറിമാറാണ് .അജ്ഞതയിലും അനാചാരങ്ങളിലും ആണ്ടുകിടന്ന ജനതയെ വിദ്യയുടെ വെളിച്ചം നൽകി നൂതന സംസ്‌കാരങ്ങൾ പഠിപ്പിചെടുത്തു നവ സമൂഹം സൃഷ്ടിക്കുവാൻ മിഷനറിമാർ വഹിച്ച പങ്ക് അമൂല്യമാണ് . സാംസ്കാരിക ഉന്നമനത്തിലേക്ക് ജനതയെ എത്തിക്കുവാൻ ഒന്നിച്ചു കൂടിയ സ്ഥലങ്ങൾ പിന്നീട് ആരാധനാലയങ്ങളാവുകയും അവയോടു ചേർന്ന് അക്ഷരജ്ഞാനം നൽകുന്നതിനായി കൂടങ്ങൾ സ്ഥാപിക്കുകയും അവ പള്ളിക്കൂടങ്ങളായി മാറുകയും ചെയ്തു . അപ്രകാരം 1845 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . മൺകട്ട കെട്ടി ഓലമേഞ്ഞ ഒരു ഹാൾ ആയിരുന്നു ആദ്യ വിദ്യാലയം . പള്ളി ആരാധനകൾക്ക് നേതൃത്വം നൽകിയവർ പള്ളിക്കൂടത്തിനും നേതൃത്വം നൽകി .ഇന്ന് ഈ വിദ്യാലയം സി എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ ആണ് . കാലാകാലങ്ങളിൽ ഇവിടെ ജോലി  ചെയ്തിരുന്ന ഹെഡ്മാസ്റ്റര്മാരുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ശ്രമ ഫലമായി സ്‌കൂൾ പടിപടിയായി ഉയർന്നു വന്നു .ഈ വിദ്യാലയത്തിലെ വിദ്യാര്ഥികളായിരുന്ന പലരും സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട് . വളർച്ചയുടെ , അംഗീകാരത്തിന്റെ പാതയിൽ കാപ്പിൽ സി എം എസ്  ജൈത്ര യാത്ര തുടരുന്നു…

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം