സി എം എസ് എൽ പി സ്കൂൾ, പള്ളിയ്ക്കൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാവേലിക്കര താലൂക്കിലെ തെക്കേകര പഞ്ചായത്തിൽ പളളിക്കൽ സി.എം.എസ്.എൽ.പി.എസ്. ലെ വിദ്യാർത്ഥികളേയും, അധ്യാപകരെയും , പ്രദേശത്തേയും സംബന്ധിച്ചുള്ള മാർഗ്ഗരേഖ ചുവടെ ചേർക്കുന്നു ....
കായംകുളം - മാവേലിക്കര റോഡിൽ നിന്നും ഏകദേശം 300 മീ. കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു. സ്കൂൾ നിൽക്കുന്ന ഭാഗം തെക്കേകര പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് . 1904-ൽ ചർച്ച് മിഷൻ സൊസൈറ്റി എന്ന സംഘടന പിന്നോക്ക സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നതിക്കുവേണ്ടി സ്ഥാപിച്ചതാണ്. ഈ സ്കൂൾ ആദൃകാലത്ത് മതപരമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിന് ഊന്നൽ നൽകിയിരുന്നു. കാലക്രമേണ ആരാധനയ്ക്കുവേണ്ടി സ്കൂളിന്റെ സമീപത്തു തന്നെ ഒരു ആരാധനാലയം നിർമ്മിച്ചു. അന്നുമുതൽ ഈ സ്ഥാപനം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. 118 വർഷം പിന്നിട്ട ഈ സ്കൂൾ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ് ...