സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/അച്ഛന്റെ അവധി എന്റെയും

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛന്റെ അവധി എന്റെയും

ഒരുപാടു നാളുകൾക്കു ശേഷം അച്ഛൻ ഗൾഫിൽ നിന്നും വരുകയാണ് .അച്ഛൻ കൊണ്ടുവരുന്ന മിഠായികളും പുത്തൻ ഉടുപ്പുകളും കളിപ്പാട്ടങ്ങളും എല്ലാം ഓർത്തു കിടന്ന നന്ദുകുട്ടൻ ഇടക്ക് എപ്പോഴോ ഉറങ്ങിപ്പോയി .രാവിലെ പതിവിലും നേരത്തെ ഉണർന്ന നന്ദുകുട്ടൻ അമ്മയോടു ചോദിച്ചു . അമ്മേ അച്ഛൻ വരാറായില്ലേ ? അമ്മ പറഞ്ഞു ഇല്ല മോനെ .അച്ഛൻ വന്നിട്ടുണ്ട് പക്ഷേ ഇപ്പോൾ ഇങ്ങോട്ടു വരാൻ ആവില്ല .അതെന്താ അമ്മേ ? നന്ദുകുട്ടന് സങ്കടമായി .മോനെ അതു ലോകമെല്ലാം ഒരു കോവിഡ് ഭീകരന്റെ പിടിയിലാണ് .അതുകൊണ്ടു കുറച്ചു ദിവസം കഴിഞ്ഞേ അച്ഛനെ കാണാൻ ആവൂ . അവന് ദേഷ്യവും സങ്കടവും വന്നു . എന്തായാലും എന്റെ അച്ഛനെ തടഞ്ഞ ആ ഭീകരനെ ഞാൻ കോ ല്ലും . വിടില്ല ഞാൻ അവനെ .അപ്പോൾ അമ്മ പറഞ്ഞു അതിനു ഒരു വഴിയേ ഉള്ളു . നമ്മൾ വീട്ടിൽ നിന്നും പുറത്തേക്കു പോകരുത് . ഇടവിട്ടു കൈയ്യും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം .അകലം പാലിക്കണം .'അമ്മ തന്ന മാസ്ക് കെട്ടണം . അപ്പോൾ അവൻ തനിയെ നശിച്ചു പോകും .അമ്മയും നന്ദുകുട്ടനും അതിനെ നശിപ്പിക്കാൻ തയ്യാറായി . നമുക്കും സഹായിക്കാം . സ്റ്റേ ഹോം

അലീന വി അനൂപ്
3 A സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ