സി എം എസ് എൽ പി എസ് ഇരിഞ്ഞാലക്കുട/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിങ്ങാലക്കുടയുടെ ഹൃദയ ഭാഗമായ ഠാണാവിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണ് സി.എം.എസ്.എൽ.പി.സ്കൂൾ. 18ാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ക്രൈസ്തവ മിഷനറിമാർ 1882 ൽ തുടക്കം കുറിച്ച് 1885 ൽ 4ാം ക്ലാസ്സ് വരെയായി ഉയർത്തിയ സ്കൂളാണിത്. സാധാരണക്കാരും പിന്നോക്കവിഭാഗങ്ങളുമടക്കം എല്ലാ മതവിഭാഗങ്ങൾക്കും വിദ്യയുടെ ജാലകം തുറന്നിട്ട ഇരിങ്ങാലക്കുടയിലെ ആദ്യ വിദ്യാലയമാണിത്. 1947 ൽ സി എം എസ് മിഷനറി മാർ തങ്ങളുടെ അധീനതിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.എസ്.ഐ സഭയക്ക് കൈമാറി. അന്നു മുതൽ ഈ സ്ഥാപനം സി എസ് ഐ ഉത്തരകേരളമഹായിടവകയുടെ കീഴിൽ പ്രവർത്തിക്കുന്നു. ആദ്യകാലങ്ങളിൽ 16 ഡിവിഷൻ വരെ ഉണ്ടായിരുന്ന ഇവിടെ എഴുപതുകളുടെ ആരംഭത്തോടെ കുട്ടികൾ കുറഞ്ഞു വന്നു 90-ൽ എത്തിയപ്പോഴേക്കും അൺ ഇക്കണോമിക്ക് സ്ക്കൂൾ ആയി മാറി. ഇന്ന് നേഴ്സറി അടക്കം 5 ക്ലാസ്സുകളിൽ പഠനം നടക്കുന്നു.