സി എം എസ് എച്ച് എസ് കറ്റാനം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചനാമത്സരം , ഉപന്യാസമത്സരം, സംവാദങ്ങൾ ,സെമിനാറുകൾ എന്നിവ നടത്തപ്പെടുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി 2021-22. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും കറ്റാനം സി.എം.എസ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഓൺ ലൈൻ ഫ്ളാറ്റ്ഫോമിൽ കഴിവതും ഭംഗിയായി ചെയ്യാൻ സാധിച്ചിട്ടുണ്ട്.2021 ജൂൺ 19 വായനദിനം ഓൺലൈൻ സംവിധാനത്തിൽ ആഘോഷിയ്ക്കുകയുണ്ടായി.സ്കൂൾ ലോക്കൽ മാനേജർ റവ: ലെവിൻ കോശി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, സാംസ്കാരിക പ്രവർത്തകനും ചിന്തകനുമായ ശ്രീ.കൃഷ്ണകുമാർ കുട്ടികൾക്ക് മുഖ്യ സന്ദേശം നൽകുകയും.പ്രധാനധ്യാപകൻ ശ്രീ.കെ.പി ഷാജി, പി.റ്റി എ പ്രസിഡൻറ് ശ്രീ കെ.ബി രത്നാകരൻ, എഴുത്തുകാരനും അധ്യാപകനുമായ ശ്രീ.ഡേവിഡ് ജോൺ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. ഭാഷാധ്യാപിക ശ്രീമതി ശുഭസൂസൻ പുതിയ എഴുത്തുകാരനെ പരിചയപ്പെടുത്തുന്ന ഒരു ഡോക്യുമെൻററിയും അവതരിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ.കൂടാതെ വാരാചരണത്തിൻ്റെ ഭാഗമായി, കഥ, കവിത, പോസ്റ്റർ, അടിക്കുറിപ്പ് തുടങ്ങി രചനാ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ചെയ്തു. ജൂലൈ 5 ന് ബഷീർ ദിന അനുസ്മരണവും ഓൺലൈനിൽ സമുചിതമായി ആചരിക്കാൻ സാധിച്ചു. പ്രവാസി എഴുത്തുകാരനും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ.ജ്യോതികുമാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കുട്ടികൾ, ബഷീറിന്റെ കഥകളുടെ ആസ്വാദനവും, പഠനാവതരണവും.ബഷീർ കഥാപാത്രത്തിൻ്റെ ഏകാങ്കനാടകവും അവതരിപ്പിച്ചു.ബഷീർ ക്വിസ് യു പി, എച്ച് എസ് തലത്തിൽ സംഘടിപ്പിച്ചു.നവംബർ 1 കേരളപ്പിറവി ദിനാഘോഷം നടത്തുവാൻ കഴിഞ്ഞു.കോട്ടയം സി.എം.എസ് കോളേജ് മലയാളം വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ.ഇ.എൻ കേരളവർമ്മ സാർ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും. കൂടാതെ ക്വിസ് മത്സരം, പോസ്റ്റർ രചന, ഫോട്ടോഗ്രഫി മത്സരവും നടത്തി. ജൂലൈ 25 ന് മാതാപിതാക്കളുടെ ദിനം ആചരിച്ചു. മാതാപിതാക്കളോട് ഒത്തുള്ള ഫോട്ടോ, അവർക്കു വേണ്ടിയുള്ള പാട്ടുകൾ.. രചനാ മത്സരങ്ങൾ.. കുട്ടികളിൽ സന്തോഷമുണർത്തിയ കാര്യങ്ങളായിരുന്നു. സ്കൂളിൻ്റെ ഓണാഘോഷ പരിപാടികളും ഓൺലൈനിൽ വളരെ ഭംഗിയായ് നടത്തുവാൻ സാധിച്ചു.വിവിധയിന മത്സരങ്ങളും, കലാപരിപാടികളും സംഘടിപ്പിക്കുവാൻ കഴിഞ്ഞു. ഒക്ടൊബർ 9 ലോകതപാൽ ദിനം സമുചിതമായി ആചരിക്കുവാൻ കഴിഞ്ഞു. എഴുത്ത് ഒരു കലയാണെന്നും സ്നേഹത്തിന്റെമയ മാണെന്നുമുള്ള സന്ദേശം കുട്ടികൾക്ക് ലഭിക്കുവാനിടയായി.ഈ വെർച്വൽ യുഗത്തിന്റെ വക്താക്കളെന്ന നിലയിൽ.പൂർണ്ണ വിജയമെന്ന് അവകാശപ്പെടാനില്ലെങ്കിലും പരിമിതിക്കുള്ളിൽ ലഭ്യമായ സാഹചര്യത്തിൽ നിന്നു കൊണ്ട്... ഒരു വിധം ഭംഗിയായി തന്നെ പരിപാടികൾ സംഘടിപ്പിക്കുവാൻ കുട്ടികളെ ഉത്സാഹഭരിതരാക്കുവാൻ കലാ സാഹിത്യവേദിക്ക് സാധിച്ചിട്ടുണ്ട്.