സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കടയ്ക്കൽ പ‍ഞ്ചായത്തിൽ കുറ്റിക്കാട് ഗ്രാമത്തിൽഎകദേശം 3 ഏക്കർ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം 1976 ജുൺ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങൾ.ശ്രീ. സി. ഗോവി‍ന്ദൻ,വി സുധാകരൻ, ജി. നാരായണപിള്ള, പി. പ്രഭാകരൻ, പി, എൻ. ശിവരാജൻ, പി. ദാമോദരൻപിള്ള, ആർ. സുകുമാരൻ നായർ, ജനാർദ്ദനൻ നായർ കെ, മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി), കെ. പി. കരുണാകരൻ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു

കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസജില്ല ,ചടയമംഗലം ഉപജില്ലയുടെ പരിധിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.