സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/Say No To Drugs Campaign
ലഹരി വിരുദ്ധ ക്യാമ്പയിൻ
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിച്ചു. ശുചിത്വം, വ്യായാമം തുടങ്ങിയ നല്ല ശീലങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ക്ലാസ്സ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നൽകി.ക്ലാസ്സ് പി ടി എ കളിലൂടെ രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകി. പ്രധാനാദ്ധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണം, മാനസികാരോഗ്യദിനം ആചരിക്കൽ തുടങ്ങിയവ നടന്നു.ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ദീപാവലി ദിവസം എല്ലാ കുട്ടികളും അധ്യാപകരും വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചു.