സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലേക്ക്
കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പഠന പ്രവർത്തനങ്ങൾ നടന്നത്. കോവിഡ് അനുയോജ്യ പെരുമാറ്റ രീതികൾ വിവരിക്കുന്ന പോസ്റ്ററുകളും ബോർഡുകളും അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ ഒരുക്കി. വിവിധ ബാച്ചുകൾ ആയി തിരിച്ചാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. കളിമുറ്റം ഒരുക്കം എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട് പയനിയേഴ്സ് ക്ലബ്ബ്, എസ് എസ് ജി, പിടിഎ, എം പി ടി എ, ജനപ്രതിനിധികൾ,അധ്യാപകർ സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.