സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/നല്ലവരായ അണ്ണാൻമാർ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലവരായ അണ്ണാൻമാർ

വികൃതികളായ 2 കുറുക്കന്മാർ ഉണ്ടായിരുന്നു കിട്ടു കുറുക്കനും പിട്ടു കുറുക്കനും. ഒരു ദിവസം അവർ കാട്ടിലൂടെ പോവുകയായിരുന്നു. ഒരു മരത്തിന്റെ ചുവട്ടിൽ ഒരു കോടാലി കണ്ടു. കോടാലിയുമായി അവർ നടന്നു. നടത്തത്തിനിടയിൽ കുഞ്ഞനണ്ണാനെയും മറ്റു അണ്ണാൻ മാരെയും അവർ മാവിന്മേൽ കണ്ടു. കുറുക്കന്മാർ അണ്ണാൻ മാരോട് പറഞ്ഞു കുഞ്ഞനണ്ണാ നേ ഇതു കണ്ടോ ഞങ്ങൾക്കു കാട്ടിൽ നിന്നൊരു കോടാലി കിട്ടി. ഇതുകൊണ്ട് ഞങ്ങൾ നിങലിരിക്കുന്ന മരം വെട്ടിക്കളയും. കോടാലിയുണ്ടെന്നു കരുതി ഞങ്ങളെ പേടിപ്പിക്കാൻ നോക്കണ്ട. ഹും, അത്രക്കായോ കിട്ടു വേട്ടടാ ഈ മാവ്.അവരാ മാവ് വെട്ടിയിട്ടു. പിറ്റേദിവസം കുറുക്കന്മാർ അണ്ണാൻ മാരുടെ അടുത്തേക്ക് പോയി. എന്നിട്ട് അവർ, അവർ ഇരിക്കുന്ന തിരക്കമരവും വെട്ടിക്കളഞ്ഞു. പിന്നീട് അവർ ഒരു വലിയ പ്ലാവിൻ മേൽ കയറിയിരുന്നു. അവിടെയും കുറുക്കന്മാർ വന്നു. എന്നിട്ട് പ്ലാവ് വെട്ടാൻ തുടങ്ങി. ആ സമയത്ത് അണ്ണാൻമാർ അടുത്ത മരത്തിലേക്ക് ചാടി. അപ്പോൾ ആ പ്ലാവ് നേരെ കുറുക്കന്മാരുടെ പുറത്തു വീണു. വേദനകൊണ്ട് വർക്ക് സഹിക്കാനായില്ല. ഹയ്യോ രക്ഷിക്കണേ അവർ ഉറക്കെ കരഞ്ഞു. ദയ തോന്നിയ അണ്ണാൻമാർ സമരത്തിനിടയിൽ നിന്നും രക്ഷിച്ചു. അണ്ണാൻമാർ അവർക്ക് തേൻ നൽകി. അവർക്ക് നടക്കാൻപോലും കഴിഞ്ഞില്ല. പിന്നീട് കുറേ ദിവസങ്ങൾ കഴിഞ്ഞു. കുറുക്കന്മാരുടെ പരിക്കുകൾ ഭേദമായി. അവർ അണ്ണാൻ മാരുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് അവരോട് പറഞ്ഞു. ക്ഷമിക്കണം കുഞ്ഞനണ്ണാനെ നീയും നിന്റെ കൂട്ടുകാരും ഞങ്ങളെ രക്ഷിച്ചു. പക്ഷേ ഞങ്ങൾ നിങ്ങളുടെ മരങ്ങൾ വെട്ടിക്കളഞ്ഞു. അതിനുവേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കുകയാണ്. അതു സാരമില്ല കഴിഞ്ഞതെല്ലാം പോട്ടെ ഇനി നമ്മൾ സുഹൃത്തുക്കളാണ്. അന്നുമുതൽ അവർ സുഹൃത്തുക്കളായി ജീവിച്ചു.

അനഘ കെ. ബി
4 ബി സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ