സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി/അക്ഷരവൃക്ഷം/പരമാണു

Schoolwiki സംരംഭത്തിൽ നിന്ന്
പരമാണു

പലരായി പലവട്ടം പലതായിപ്പാടി
പലമതസാരങ്ങൾ പലവുരു പാടി
പലതല്ല മക്കളെ ദൈവത്തിൻ തത്വം
പരമാണു നമ്മെ പഠിപ്പിച്ച പാഠം..,

ദേവാലയങ്ങൾ തന്നാകാരം കൂട്ടി
ദേവാദിദേവരെ പൂജിച്ചു നമ്മൾ
ദേവാലയങ്ങൾ അടച്ചിട്ടിട്ടിന്നും
ദൈവങ്ങൾ തെറ്റൊന്നും കണ്ടില്ല നമ്മിൽ...,

അഖിലാണ്ഡമണ്ഡലം ഒരു തത്വമിപ്പോൾ
എൻദൈവം ശരിയെന്നൊരു മതമില്ലിനിയിവിടെ
പലനാമം പാടി പുകഴ്ത്തിടും നേരം
തവതിരുനാമം ജയിക്കട്ടെയെന്നും...,

അറിവിൻ നിറദീപങ്ങളായിട്ടു മാറാം
അഖിലർക്കും ആനന്ദം ഏകുവാനായി
പകയെന്നൊരു മതമില്ലിനിനി പലവട്ടം പാടൂ
പരമാണു നമ്മെ പഠിപ്പിച്ച പാഠം..,
 

ശ്രേയ എസ്
6 എ സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത