ഉള്ളടക്കത്തിലേക്ക് പോവുക

സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ബഷീർ ദിനം

പുത്തൻ ബാഗും, കുടയുമൊന്നും വേണ്ട; ഓൺലൈൻ ക്ലാസ്സോടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കടന്നുവന്നപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമായത് അവരുടെ "രണ്ടാം ഗൃഹമാണ്".

വിദ്യാലയം എന്നത് അക്കാദമിക് കാര്യങ്ങൾക്ക് വേണ്ടയുള്ള സ്ഥലം മാത്രമല്ല, കുട്ടികളുടെ രണ്ടാം ഗൃഹം കൂടിയാണ്. സാമൂഹികമായി ഇടപഴകാൻ പഠിക്കുന്നതും വ്യക്തിത്വ വികാസം നോടുന്നതുമൊക്കെ വിദ്യായങ്ങളിലൂടെയാണല്ലോ. അതോടൊപ്പം ഭാഷാ പഠനത്തിനും, കൂടെ അവരുടെ ഉള്ളിലെ വർണ്ണനാപാടങ്ങൾ, യുക്‌തി ചിന്തനം, ആശയ രൂപീകരണം, ചിന്താ ശേഷികൾ, സഹവർത്തിത്വം എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഭാഷയുടെ പങ്ക് വലിയതാണ്. വായനയ്ക്ക് പ്രധാന്യം നൽകിക്കൊണ്ട് രക്ഷിതാക്കളുടെ പിന്തുണയോടെ പാഠഭാഗത്തെ വിഭജിച്ച് നൽകി വായന വിപുലപ്പെടുത്തിയെടുക്കുകയും, ആറാം ക്ലാസിലെ " ചിത്രശലഭങ്ങൾ" എന്ന പാഠഭാഗങ്ങളിലെ രംഗങ്ങൾ നാടകരൂപത്തിൽ അഭിനയിച്ച് അവരുടെ ഉള്ളിലെ കലാബോധം ഉയർത്താൻ സാധിച്ചു. പാഠ പ്രവർത്തനങ്ങളെ ദൃഷ്യാവിഷ്ക്കാരം നടത്തുകയും അതിൽ രക്ഷിതാക്കളുടെ സാനിദ്ധ്യം ഉറപ്പു വരുത്തുകയും ചെയ്തു.

വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും, ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് കുട്ടികളിൽ അവബോധം വരുത്താൻ അദ്ദേഹത്തെപ്പറ്റി ഒരു ചെറു ഡോക്യുമെന്ററി തയ്യാറാക്കി മീഡിയയുടെ സഹായത്തോടെ കുട്ടികളിൽ എത്തിക്കാൻ സ്കൂളിലെ ഐ.സി.ടി മുറികൾ ഉപയോഗപ്പെടുത്തി. വിജയികളായ കുട്ടികളെ അനുമോദിക്കുകയും, അവരുടെ വീടുകളിൽ എത്തി സന്തോഷം പങ്കിടുകയും ചെയ്തു. ബഷീർ ദിനത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി നാടകം തയ്യാറാക്കി സ്‍കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തു. അടിസ്ഥാന പാഠാവലി യിലെ "അജൈയ്യതയുടെ പ്രതീകം" എന്ന പാം ഭാഗത്തെ ആസ്പദമാക്കി കുട്ടികളിൽ നിന്ന് ഗാന്ധിജിയുടെ വാങ്മയ ചിത്രങ്ങൾ സ്വീകരികുകയും, വിജയികള കണ്ടെത്തുകയും ചെയ്തു. ഇതിലൂടെ അവരുടെ ഉള്ളിലെ രചനാപരമായ താൽപര്യം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം ക്ലാസുകൾ നൽകാനും സാധിച്ചു. പാഠഭാഗത്തെ കവിതകൾ ശേഖരിച്ച് ' പതിപ്പ്' ഉണ്ടാക്കാനും സാധിച്ചു. കഥാഭാഗത്തുള്ള കഥാപാത്രങ്ങളിലൂടെ കടന്നുചെന്ന് കുട്ടികൾ തന്നെ കഥാപാത്ര നിരൂപണം തയ്യാറാക്കി. പദപരിചയങ്ങളിലൂടെയും , ആശയ വിപുലീകരണത്തിലൂടെയും വാക്യരചനയിലൂടെയും പാം ഭാഗങ്ങളെ ആസ്പദമാക്കി കൊറോണ എന്ന മഹാവ്യാധിയുടെ ഇടയിലൂടെ ഭാഷാ പഠനവും 'അനസ്യൂതം' തുടരുന്നു.

ഓണാഘോഷം


സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസക്കാലം കുട്ടികൾ വീടുകളിൽ ഇരുന്ന് അത്തമിടുകയും അവയുടെ പടം സ്കൂളിലേക്ക് അയച്ചുതരികയും ഏറ്റവും മികച്ചവ  തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.



ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട വേഷവിധാനം മത്സരം


ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട വേഷവിധാനം

മത്സരം സംഘടിപ്പിക്കുകയും കുട്ടികൾ സജീവമായി പങ്കെടുക്കുകയും ചെയ്തു.