സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./മറ്റ്ക്ലബ്ബുകൾ-17
എനർജി ക്ലബ് മഞ്ജു ടീച്ചറുടെ നേതൃത്വത്തിൽ എനർജി ക്ലബിലെ അംഗങ്ങൾ വളരെ നല്ല പ്രവർത്തനം കാഴ്ചവെക്കുന്നു, LED ബൾബ് നിർമ്മാണം ഇവരുടെ പ്രവർത്തനങ്ങളാിൽ ഒന്നാണ് വർക്ക് എക്സ്പീരിയൻസ് യൂനിറ്റ്
വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളുടെ വിജ്ഞാനവും കരവിരുതും വളർത്തിയെടുത്ത് ക്രിയാത്മക പ്രവർനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുയും ഏതെങ്കിലും ഒരു തൊഴിൽ ചെയ്യുന്നതിനുവേണ്ട പ്രാഥമീക അറിവ് പകർന്നുകൊടുക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലിന്റെ മഹാത്മ്യമത്തെപ്പറ്റി ബോധവാൻമാരാക്കി തൊഴിൽ ചെയ്യുന്നവരോട് ബഹുമാനമുളളവരായിരിക്കാൻ പരിശീലനം കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് എക്സ്പീരിയൻസ് യൂനിറ്റിന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തിക്കോണ്ട് ഞങ്ങൾ സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തി കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതിൽ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഉപജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനം ലഭിക്കുന്നു. പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. സോപ്പ് നിർമ്മാണം, ചോക്ക് നിർമ്മാണം, ബുക്ക് ബൈയിൻറിംഗ്,പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു. റിസോഴ്സ് റൂമ്'
സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റിസോഴ്സ് റൂമ് പ്രവർത്തിച്ചു വരുന്നു. ഒരു ഫുൾ ടൈം അധ്യാപകൻെറ സേവനം ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എന്നിവ കേന്ദ്രത്തിൽ ലഭ്യമാണ്.കഴിഞ്ഞ അധ്യായനത്തിൽ ആണ് റിസോഴ്സ് റൂം ഉദ്ഘാടനം നിർവഹിച്ചത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 30 പേർക്ക് റിസോഴ്സ് റൂം പ്രയോജനപ്പെടുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു വരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും കേന്ദ്രം പ്രതീക്ഷയുടെ പുതുവെട്ടമാകുന്നു. ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴചയും ഉച്ചക്ക് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.
അടൽ ടിങ്കറിംഗ് ലാബ് വിവരസാങ്കേതിക രംഗങ്ങളിൽ കുട്ടികളുടെ വൈഭവം കണ്ടെത്തി അവരെ ആ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിൽ രാജ്യത്തിന് തന്നെ മുതൽ കൂട്ടാവുന്ന പ്രതിഭകളെ സൃഷഅടിക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുകയും ഇതിൻെറ ഭാഗമായി യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ് സ്കൂളിൽ സ്ഥാപിച്ചു, കുട്ടികൾക്ക് പരിശീലനം നൽകാൻ ഒരു പരിശീലകൻ സ്കൂളിൽ ഉണ്ട്. മദ്രാസ് ഐഐടിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ റോബോട്ടിക്സ് പ്രീമിയർ ലീഗ് മത്സരത്തിൽ സി ബി എച്ച് എസ് എസിന് കേരളത്തിൽ നിന്നും രണ്ടാം സ്ഥാനം കരസ്ഥമാക്കി