സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന അമ്മ
   ഇന്ന് നാം നേരിട്ടു വരുന്ന ഒരു വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം.ഇതിനെ നാം അളവില്ലാതെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും നല്ല രീതിയിൽ ജിവിച്ച് നമ്മുടെ ചിന്തകളെ നാം വികസിപ്പിച്ചെട്ടക്കണം.
  നമ്മൾ നമ്മുടെ സൗകര്യങ്ങളെയും നിസാരമായ ആവശ്വങ്ങൾകണക്കാകി മരങ്ങൾ വെട്ടിനശിപ്പിക്കുകയും, മാലിന്യങ്ങൾ ജലാശയത്തിൽ തള്ളുകയും, രാസ വിഷങ്ങൾ മണ്ണിലേക്ക് പുറന്തള്ളുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാം ചെയ്ത തിൻ്റെ പ്രത്യുപകാരം നമ്മൾ അനുഭവിക്കുകയും ചെയ്യുന്നു.പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കുന്നതിൻ്റെ പാർശ്വഫലങ്ങൾ നമ്മളല്ല നേരിടേണ്ടി വരിക. നമ്മുടെ തലമുറകൾ നേരിടേണ്ടി വരും.
  കഴിഞ്ഞ വർഷം നാം അനുഭവിച്ച മഹാപ്രളയം പരിസ്ഥിതിയെ നശിപ്പിച്ചതിൻ്റെ പാർശ്വഫലമാണ്. നമ്മുക്ക് മാത്രമല്ലാ നിരപരാധികളായ കുറെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകൾ നശ്ടപ്പെട്ടുകയും അവ ചത്തേട്ടുങ്ങുകയും ചെയ്യുന്നു. അത് കൊണ്ട് നമ്മുടെ വരും തലമുറകളെ ഓർത്തുകൊണ്ട് നമ്മുക്ക് മാറാം, അതി ജീവനത്തിലേക്ക്കുറെ മരങ്ങൾ നട്ടുവളർത്തി, വനങ്ങൾ സംരക്ഷിച്ച്, വാഹനങ്ങൾ അനാവശ്യത്തിന് ഉപയോഗിക്കാതെ, പ്രകൃതിയുടെ മക്കളായ നമ്മൾ വരും തലമുറകൾക്ക് ആദ്യത്തെ സ്വർഗ ഭൂമിയെ സമ്മാനിക്കാം. നമ്മുടെ ഈ ചെറിയ മാറ്റങ്ങളിലൂടെയും ഒഴിവാക്കലിലൂടെയും കോടികണക്കിന് ജകീവനുകൾ നമ്മുക്ക രക്ഷിക്കാം.
  നമ്മുക്ക് വേണ്ടതെല്ലാം വിശ്വമമില്ലാതെ തന്നു, ഇനി നമ്മുക്ക് ഒന്നിച്ച് ഒട്ട കെട്ടായ് പൊരുതാം, നമ്മുടെ അമ്മയ്ക്ക് വേണ്ടി.
അൻഷ നസ്രി കെ
8 J സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം