സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/കൊറോണ കാലം
കൊറോണ കാലം ദേ അയ്യോ, ദേ അതു കണ്ടോ? ഈ വികൃതികൾ മൂന്നും ഒരിക്കലും പറഞ്ഞാൽ കേൾക്കില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ശരിയാക്കിത്തരാം.ഹൂം ബൂം! അങ്ങനെ നിൽക്കൂ, കുറച്ചു നേരം. നിങ്ങളെ ഇങ്ങനെ അനങ്ങാതെ വിട്ടില്ലേൽ ശരിയാവില്ല. ചിന്നു, ലാലു, പൊന്നു നിങ്ങളീ ചെയ്യുന്നത് ശരിയല്ല. കൊറോണ വൈറസ് ലോകമെങ്ങും പടരുമ്പോൾ എല്ലാവരോടും വീട്ടിലിരിക്കണം എന്നു പറഞ്ഞതല്ലേ? എന്നിട്ടെന്തിനാ നിങ്ങൾ പുറത്തിറങ്ങിയത്? അപ്പോൾ അതു വഴി മിട്ടു വരുന്നു. ലാ ല ല ല എന്നും പാടി. അയ്യോ ഇപ്പം മിട്ടുവും പുറത്തിറങ്ങി. മിട്ടൂ.... മിട്ടൂ.... ഓയ് ഹീറോ അമ്മു, "എന്താ മിട്ടൂ?" ഒന്നുമില്ല. അതല്ല. നീയെന്തിനാ പുറത്തിറങ്ങിയത്? പേടിക്കണ്ടന്നേ... എനിക്ക് കൊറോണ വരില്ല.,"ഓഹോ കൊറോണ വൈറസ് രാവിലെത്തന്നെ നിന്റെ വീട്ടിൽ വന്നു പറഞ്ഞതാണോ?"അല്ല അല്ല എനിക്ക് വരില്ല, അത്ര തന്നെ. കളി പറയാതെ ചെന്ന് വീട്ടിലിരിക്കു മിട്ടൂ... "എന്റെ അമ്മു ആകെ കിട്ടുന്ന ഒരു വെക്കേഷനാ, ഈ സമയത്ത് വീട്ടിലിരിക്കാ എന്ന് പറഞ്ഞാൽ നടക്കണ കാര്യല്ല". നടക്കണം, നടത്തണം മിട്ടൂ. അത്രേം പ്രശ്നക്കാരനാ കൊറോണ വൈറസ്. എത്ര വേഗത്തിലാ അത് പടരുന്നത് എന്ന് അറിയോ? എല്ലാരും സൂക്ഷിക്കണം. ഹും, സൂപ്പർ ഹീറോ ആയിട്ടും അമ്മു നിനക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ? ഞാനെങ്ങാനും സൂപ്പർ ഹീറോ ആയിരുന്നെങ്കിൽ ഈ കൊറോണ വൈറസിനെ കഴുത്തിനു പിടിച്ചു ഞെക്കി ഉരുട്ടി കൈ പിടിച്ചു തിരിച്ചു നിലത്തിട്ട് ചവിട്ടി ഠ പേ ഠ പേ ന്ന് ഇടിച്ചു പപ്പടം പോലെ പൊടിചേനെ." ആണോ"? എങ്കിൽ മിട്ടു സൂപ്പർ ഹീറോ ആവാൻ ഞാൻ ഒരു സൂത്രം പറഞ്ഞു തരട്ടെ? ങേ, സൂത്രമോ? ആ എനിക്ക് സൂപ്പർ ഹീറോ ആവണം. മിട്ടു വീട്ടിൽ പോയി ഇരുന്നാൽ മതി. അതും പുറത്തിറങ്ങാതെ, സൂപ്പർ ഹീറോ ആവും. ഇപ്പോ വീട്ടിലിരിക്കാൻ തീരുമാനിച്ചവരൊക്കെ സൂപ്പർ ഹീറോയാ മിട്ടു. "ആണോ "? അപ്പോ, ഇതു പോലെ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരോ? മണ്ടന്മാർ അല്ലാതെന്ത്? അവർക്ക് രോഗം വരുകയും ചെയ്യും മറ്റുള്ളവർക്ക് അത് കൊടുക്കുകയും ചെയ്യും. "അയ്യോ "? ഞാൻ വീട്ടിൽ പോവാണ്. എനിക്ക് മണ്ടൻ ആവണ്ട. സൂപ്പർ ഹീറോ ആയാൽ മതി. മിട്ടു ഹീറോ ആടാ ഹീറോ. ഞാനിനി വീട്ടിൽ നിന്ന് പുറത്തിറങ്ങില്ല. അങ്ങനെ പറഞ്ഞു മിട്ടു വീട്ടിലേക്കു പോയി. അമ്മു ഒന്നും ചിരിച്ചു. ഇവന്മാരെയും പറഞ്ഞു വിടണം. ഹൂം ബൂം, പറഞ്ഞതെല്ലാം കേട്ടല്ലോ? എങ്കിൽ പെട്ടെന്ന് വീട്ടിലേക്കു പോ.. പിന്നൊരു കാര്യം കൂടി, ഇടക്കിടെ കൈ സോപ്പിട്ടു കഴുകണം.തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും പൊത്തി പിടിക്കുക. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് , കുറച്ചു അകലം പാലിക്കുക കൂടുതൽ അടുക്കാൻ....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ